
ലോകത്തിന് തന്നെ വിസ്മയമായ കൊച്ചി വാട്ടര്‍ മെട്രേയെക്കുറിച്ചുള്ള സൈബര്‍ ഡോമിലെ ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ കൂറ്റന്‍ പെയിന്റിംഗ് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അനാഛാദനം ചെയ്യും. 15 അടി നീളവും ആറടി വീതിയുമുള്ള പെയിന്റിംഗ് അനന്തലാല്‍ ഒരു വര്‍ഷത്തിലേറെക്കാലത്തെ പരിശ്രമത്തിലൂടെയാണ് പൂര്‍ത്തിയാക്കിയത്. കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിലെ ആദ്യ എസ്.എച്ച്.ഒ അനന്തലാല്‍ ആയിരുന്നു. വ്യാഴാഴ്ച ( സെപ്റ്റംബര്‍ 25) 6.45 ന് നടക്കുന്ന അനാഛാദന ചടങ്ങില്‍ കൊച്ചിയിലെ ജനപ്രതിധികളും ഉദ്യോഗസ്ഥ പ്രമുഖരും കലാ, സാംസ്‌കാരിക, സാമൂഹ്യരംഗത്തെ പ്രശസ്ത വ്യക്തികളും പങ്കെടുക്കും. അനന്തലാല്‍ സംവിധാനം ചെയ്ത കൊച്ചി മെട്രോയെക്കുറിച്ചുള്ള മ്യൂസിക് വീഡിയോയും ചടങ്ങില്‍ പ്രകാശനം ചെയ്യും. മധു വാസുദേവ് രചിച്ച് ഋത്വിക് ചന്ദ് സംഗീതം നല്‍കി സിത്താര കൃഷ്ണകുമാര്‍ ആലപിച്ച മ്യൂസിക് വീഡിയോ കൊച്ചി മെട്രോയുടെ വികസന നാള്‍വഴികളുടെ കലാപരമായ ആവിഷ്‌കാരമാണ്. 'കലയിലൂടെയും സര്‍ഗാത്മകതയിലൂടെയുമുള്ള കൊച്ചിയുടെ വികസനത്തിന്റെയും പുരോഗതിയുടെയും ആവിഷ്‌കാരമാണ് ഇത്. വാട്ടര്‍ മെട്രോ കേരള കലകളെയും സംസ്‌കാരത്തെയും പ്രോല്‍സാഹിപ്പിക്കുന്നതില്‍ എന്നും മുന്‍നിരയിലാണ്.' കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
Photo Courtesy - Google








