09:02pm 10 November 2026
NEWS
മന്ത്രി പി പ്രസാദ് എം എൽ എ പൊൻകതിർ മെറിറ്റ് അവാർഡ് വിതരണം
09/08/2025  05:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മന്ത്രി പി പ്രസാദ് എം എൽ എ പൊൻകതിർ മെറിറ്റ് അവാർഡ് വിതരണം
HIGHLIGHTS

മന്ത്രി പി പ്രസാദ് എം എൽ എ  മെറിറ്റ് അവാർഡ് വിതരണം അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ബി. അശോക് ഉദ്ഘാടനം ചെയ്യുന്നു.

ചേർത്തല: മന്ത്രി പി. പ്രസാദ് എം.എൽ എ മെറിറ്റ് അവാർഡ് വിതരണം  പൊൻകതിർ 2025 തുടങ്ങി, ഞായറാഴ്ച സമാപിക്കും2024-25, എസ് എസ് എൽ സി, പ്ലെസ് ടു  പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ-പ്ലെസ് കരസ്ഥമാക്കിയ വിദ്യാർത്ഥി കളേയും , 100% വിജയം കരസ്ഥമാക്കിയ സ്‌കൂളുകളേയും ആദരിക്കുന്നതിനായാണ്എം എൽ എ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് സംഘടിപ്പിച്ചത്.ചേർത്തല നഗരസഭ, വയലാർ, പട്ടണക്കാട്, കടക്കരപ്പള്ളി എന്നി പഞ്ചായത്തുകൾ ഉൾപ്പെടുത്തി ചേർത്തല വടക്കേ അങ്ങാടി കവലയ്ക്ക് സമീപമുള്ള  വി.ടി.എ.എം ഹാളിൽ നടന്ന   അവാർഡ്ദാന ചടങ്ങ്  അഗ്രികൾച്ചർ പ്രൊഡക്‌ഷൻ കമ്മീഷണർ ബി. അശോക്  ഉദ്ഘാടനം ചെയ്തു.
പട്ടണക്കാട് ഗവ. എച്ച്.എസ്.എസ് , തങ്കി സെൻ്റ് ജോർജ്ജ് എച്ച്.എസ്.എസ് , കണ്ട മംഗലം എച്ച്.എസ്.എസ്, ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല, ഗവ.ബോയ്സ് ഹൈസ്കൂൾ , ഗവ. ഗേൾസ് ഹൈസ്കൂൾ ചേർത്തല എന്നീ സ്കൂളുകൾ ഏറ്റവും കൂടുതൽ മികവിനുള്ള അവാർഡിനർഹമായി.
ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗ്ഗവൻ അധ്യക്ഷത വഹിച്ചു.വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓമനാ ബാനർജി സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എസ് ശിവപ്രസാദ്, ചേർത്തല എ.എസ്.പി ഹരീഷ് ജെയിൻ,എറണാകുളംഅസിസ്റ്റന്റ്റ് കളക്‌ടർ പാർവ്വതി ഗോപകുമാർ എന്നിവർ സംസാരിച്ചു.

ഞായറാഴ്ച രാവിലെ 10 ന് കഞ്ഞിക്കുഴി, ചേർത്തല സൗത്ത്, മുഹമ്മ, തണ്ണീർമുക്കം പഞ്ചായത്തുകളിൽ ഉൾപ്പെട്ടുള്ളവർക്ക് പി. പി. സ്വാതന്ത്ര്യം സ്‌മാരക കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അവാർഡ് ദാന ചടങ്ങുകൾ നടക്കും.ഹൊർമിസ് തരകൻ , ആലപ്പുഴ ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ ,ആലപ്പുഴമെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി. പത്മകുമാർ എന്നിവർ സംസാരിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img