NEWS
ചൈനീസ് ദേശീയ ഊർജ്ജ അഡ്മിനിസ്ട്രേഷൻ മേധാവിയുമായി കൂടിക്കാഴ്ച നടത്തി ഊർജ്ജ കാര്യ സഹമന്ത്രി
02/06/2026 03:52 PM IST
nila

ദോഹ: ചൈനീസ് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ നാഷണൽ എനർജി അഡ്മിനിസ്ട്രേഷൻ അഡ്മിനിസ്ട്രേറ്റർ വാങ് ഹോങ്‌ഷിയുമായി ഖത്തർ ഊർജ്ജ കാര്യ സഹമന്ത്രി ഹിസ് എക്സലൻസി സാദ് ബിൻ ഷെരീദ അൽ കാബി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വീഡിയോ കോൺഫറൻസ് വഴി (വിർച്വൽ) ആയിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
ഖത്തറും ചൈനയും തമ്മിലുള്ള ഊർജ്ജ മേഖലയിലെ നിലവിലെ ബന്ധങ്ങളും സഹകരണവും യോഗത്തിൽ ചർച്ചയായി. ഇരുരാജ്യങ്ങളും തമ്മിൽ ഈ മേഖലയിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ മാർഗങ്ങളും നേതാക്കൾ വിലയിരുത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











