06:35am 13 November 2026
NEWS
രാജ്യാന്തര സഹകരണ മന്ത്രി മർയം ബിൻത് അലി അൽ മിസ്‌നദ് ബ്രിട്ടീഷ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
28/07/2026  01:53 PM IST
nila
രാജ്യാന്തര സഹകരണ മന്ത്രി മർയം ബിൻത് അലി അൽ മിസ്‌നദ് ബ്രിട്ടീഷ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ഖത്തർ അന്താരാഷ്ട്ര സഹകരണ കാര്യ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നദ്, ഖത്തറിലെ ബ്രിട്ടീഷ് അംബാസഡർ നീരവ് പട്ടേലുമായി  കൂടിക്കാഴ്ച നടത്തി.
​തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെയും വിവിധ മേഖലകളിലേക്ക് ബന്ധം വികസിപ്പിക്കുന്നതിനെയും കുറിച്ചുള്ള ആശയവിനിമയങ്ങൾ നടന്നു. കൂടാതെ പൊതുതാൽപ്പര്യമുള്ള പ്രധാന വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img