08:48pm 11 November 2026
NEWS
വാണിജ്യ വ്യവസായ മന്ത്രി ഖത്തർ ബോട്ട് ഷോ സന്ദർശിച്ചു
09/11/2025  07:53 PM IST
nila
വാണിജ്യ വ്യവസായ മന്ത്രി ഖത്തർ ബോട്ട് ഷോ സന്ദർശിച്ചു

ദോഹ ∙ വാണിജ്യ, വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ തലാൽ ബിൻ ഫൈസൽ അൽതാനി ഓൾഡ് പോർട്ടിൽ നടക്കുന്ന ഖത്തർ ബോട്ട് ഷോ സന്ദർശിച്ചു. 
മന്ത്രിയും സംഘവും വിവിധ പ്രദർശന സ്റ്റാളുകൾ സന്ദർശിച്ച്, ദേശിയവും അന്തർദേശീയവുമായ കമ്പനികൾ അവതരിപ്പിച്ച പുതിയ ബോട്ടുകളും ആഡംബര യാച്ചുകളും അവലോകനം ചെയ്തു. ബോട്ട് നിർമ്മാണ മേഖലയിലെ പുതുമകളും ഉയർന്നുവരുന്ന പ്രവണതകളുമെല്ലാം
ചോദിച്ചറിഞ്ഞു.
മികച്ച രീതിയിൽ സംഘടിപ്പിച്ച പരിപാടിക്കും മികച്ച പങ്കാളിത്തത്തിനും മന്ത്രി അഭിനന്ദനം അറിയിച്ചു. ഇത്തരം പ്രദർശനങ്ങൾ ഖത്തറിന്റെ പ്രാദേശികവും ആഗോളവുമായ പ്രതാപം ഉയർത്തിക്കാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപകരുടെ വിശ്വാസം ഖത്തറിന്റെ ബിസിനസ് അന്തരീക്ഷത്തോടുള്ള ആത്മവിശ്വാസത്തിന്റെ തെളിവാണെന്നും, വ്യവസായ മേഖലം രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ലക്ഷ്യങ്ങൾ നേടുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img