04:54pm 10 November 2026
NEWS
ഭിന്നശേഷി സമൂഹത്തിൻറെ ക്ഷേമത്തിനായി സത്വര നടപടികൾ സ്വീകരിക്കും മന്ത്രി മുഹമ്മദ് റിയാസ്
24/07/2025  04:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭിന്നശേഷി സമൂഹത്തിൻറെ ക്ഷേമത്തിനായി സത്വര നടപടികൾ സ്വീകരിക്കും മന്ത്രി മുഹമ്മദ്  റിയാസ്
HIGHLIGHTS

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള സ്റ്റേറ്റ് ഭിന്നശേഷി  രക്ഷാകർതൃ സംഘടന തണൽ പരിവാർ സംസ്ഥാന കമ്മിറ്റിയുടെ അവകാശപത്രിക പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ സമർപ്പിക്കുന്നു.

പെരുമ്പാവൂർ: കേരള സ്റ്റേറ്റ് ഭിന്നശേഷി ക്ഷേമ രക്ഷാകർതൃ സംഘടന തണൽ പരിവാർ സർക്കാരിന് അവകാശപത്രിക സമർപ്പിച്ചു സംസ്ഥാനത്തെ ഭിന്നശേഷി കുടുംബങ്ങളുടെയും അംഗങ്ങളുടെയും സമ്പൂർണ്ണ ക്ഷേമത്തിനായി നൂതനമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാൻ സത്വര നടപടി സ്വീകരിക്കുമെന്ന് കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.കേരള സ്റ്റേറ്റ് ഭിന്നശേഷി ക്ഷേമ രക്ഷാകർതൃ സംഘടന തണൽപരിവാർ സംസ്ഥാന കമ്മിറ്റിയുടെ അവകാശ പത്രിക സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസറിൽ നിന്നും സ്വീകരിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്.

രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി ഒട്ടേറെ പദ്ധതികൾ ഭിന്നശേഷിക്കാർക്കായി പ്രാവർത്തികമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഭിന്നശേഷി കുടുംബങ്ങളുടെ വിവിധങ്ങളായ സുരക്ഷിതത്വം ഉറപ്പാക്കുവാനും പ്രാവർത്തികമാക്കുവാനും തുടർന്നും ശ്രദ്ധ ചെലുത്തും .ഭിന്നശേഷിക്കാരായ യുവതി യുവാക്കൾക്ക് തൊഴിൽ സംവിധാനം ഉറപ്പാക്കുവാനും ബഹു ഭിന്നശേഷിത്വമുള്ള കൂടുതൽ പ്രത്യേക പരിഗണന  വേണ്ടവർക്കും പ്രാഥമിക തലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ അർഹമായ പരിഗണനയും കരുതലും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നും മന്ത്രി പറഞ്ഞു.

കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ പരിചാരകർക്ക് നൽകുന്ന മുടങ്ങിക്കിടക്കുന്ന ആശ്വാസകിരണം പദ്ധതി തുക ഭിന്നശേഷിക്കാർക്ക് ഒറ്റ ഗഡുമായി ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും ആശ്വാസ കിരണം പദ്ധതി തുക മിനിമം 1200 രൂപയായി ഉയർത്തുക, ഭിന്നശേഷി ക്ഷേമ പെൻഷൻ 5000 രൂപയായി ഉയർത്തുക, ഭിന്നശേഷിക്കാർക്ക് സമ്പൂർണ്ണമായി നിരാമയ ഇൻഷുറൻസ്തുക ക്യാഷ് ലെസ്സ് സ്കീം പ്രകാരം 5 ലക്ഷം ആക്കി ഉയർത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നൽകുന്ന വാർഷിക വിദ്യാഭ്യാസ സ്കോളർഷിപ്പ്  തീവ്ര ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് 50,000 രൂപയായി ഉയർത്തി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭിന്നശേഷിക്കാർക്ക് നൽകുന്ന പഠനോപകരണങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യുക, സർക്കാർ സ്വകാര്യ  ബസ്സുകളിൽ ഭിന്നശേഷി വ്യക്തിക്കും മാതാപിതാക്കൾക്കും ഉപാധിരഹിതമായ സൗജന്യ യാത്ര അനുവദിക്കുക, മൾട്ടിപ്പിൾ ഡിസെബിലിറ്റിയുള്ള അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് അല്ലെങ്കിൽ ഔദ്യോഗിക ലീഗൽ ഗാർഡിയൻ സർട്ടിഫിക്കറ്റ് ഉള്ള വ്യക്തിക്ക് സർക്കാർ തലങ്ങളിൽ ഉചിതമായ ജോലി ഉറപ്പാക്കുക, സെറിബ്രൽ പാൽസി ഓട്ടിസം , ഇന്റലക് ചൊൽ  ഡിസെബിലിറ്റി, 100% കാഴ്ചയില്ലാത്ത യുവതി യുവാക്കൾക്ക് സർക്കാർ സർവീസിൽ എത്രയും വേഗം സ്പെഷ്യൽ നിയമനം നൽകുക, വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് തരപ്പെടുത്തി ജോലി സമ്പാദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, ഭിന്നശേഷി വകുപ്പ് രൂപീകരിക്കുക, വിവിധങ്ങളായ ഭിന്നശേഷിക്കാർക്ക് ഗ്രേഡ് നിർണയിക്കുക , 60% ത്തിനു മുകളിൽ ഭിന്നശേഷിത്വമുള്ള കുട്ടികളോ വ്യക്തികളോ ഉള്ള കുടുംബങ്ങളെ വരുമാനം ഉൾപ്പെടെയുള്ളവ ഒഴിവാക്കി ഉപാധി രഹിതമായി ബിപിഎൽ റേഷൻ കാർഡ് ആയി പരിഗണിച്ച് ഭക്ഷ്യഭദ്രത സംവിധാനം ഉറപ്പാക്കുക, മൾട്ടിപ്പിൾ ഡിസബിലിറ്റി അവസ്ഥയിലുള്ള സവിശേഷ കലാ സാംസ്കാരിക സാഹിത്യ കഴിവുള്ള വ്യക്തികൾക്ക് ഉപാധിരഹിതമായി സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും മറ്റും തൊഴിൽ ഉറപ്പാക്കുക, പെൻഷൻ വർദ്ധിപ്പിക്കാൻ കഴിയില്ലെങ്കിൽ എൽ ഡി ക്ലാർക്കിന് തുല്യമായ ശമ്പള തുക പ്രത്യേക ഗ്രാൻഡ് ആയി ഭിന്നശേഷി കുടുംബങ്ങൾക്ക് നൽകാൻ സർക്കാർ നിയമം കൊണ്ടുവരണം, നിയമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ സഹകരണ സംഘങ്ങൾ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ ഇടങ്ങളിലും എല്ലാ വിഭാഗങ്ങളിലും പെട്ട ഭിന്നശേഷിക്കാർക്ക് നോമിനേഷനിലൂടെ അവസരം ഉറപ്പാക്കുക, അല്ലെങ്കിൽ നിശ്ചിത സീറ്റുകൾ കൃത്യമായി ഭിന്നശേഷി സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വേണ്ടി നീക്കിവെക്കാൻ അംഗീകൃത രാഷ്ട്രീയ കക്ഷികൾക്ക് കർശനമായ നിർദ്ദേശം നൽകുക, രാഷ്ട്രീയപാർട്ടികളുടെ ഓഫീസുകൾ ഉൾപ്പെടെ മുഴുവൻ ഇടങ്ങളും ഭിന്നശേഷി സൗഹൃദം ആക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് തണൽ പരിവാർ സംസ്ഥാന കമ്മിറ്റി സർക്കാർ മുമ്പാകെ അവകാശ പത്രിക സമർപ്പിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img