02:43pm 10 November 2026
NEWS
കേരളത്തിലെ ആരോഗ്യമേഖല മികച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്
15/07/2025  05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിലെ ആരോഗ്യമേഖല മികച്ചതെന്ന് മന്ത്രി മുഹമ്മദ്  റിയാസ്
HIGHLIGHTS

എറണാകുളം പ്രസ്‌ക്ലബ് അംഗങ്ങൾക്കായി നടപ്പാക്കുന്ന ആരോഗ്യ പരിരക്ഷ പദ്ധതിയുടെ ഉദ്‌ഘാടനം മന്ത്രി പി എ മുഹമ്മ്ദ് റിയാസ് നിർവഹിക്കുന്നു.

കൊച്ചി: കേരളത്തിലേത് മികച്ച ആരോഗ്യ ചികിത്സാ സംവിധാനമാണെന്ന് മന്ത്രി പി എ മുഹമ്മദ്  റിയാസ്. മാധ്യമ തൊഴിൽ മേഖല ഏറെ ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോകുന്നതെന്നും റിയാസ് പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ് അംഗങ്ങൾക്കായി നടപ്പാക്കുന്ന മെഡിക്കൽ പ്രിവിലേജ് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമരംഗത്ത് മത്സരം ഏറുകയാണ്. അതിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്ക് ഏറെ റിസ്ക് എടുക്കേണ്ടി വരുന്നുണ്ട്. ഇത് മാധ്യമപ്രവർത്തകരുടെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉള്ളവരെല്ലാം മാധ്യമപ്രവർത്തകരാകുന്ന കാലമാണെന്നും റിയാസ് ഓർമ്മപ്പെടുത്തി. മാനസിക സമ്മർദം ഏറെ അനുഭവിക്കുന്നവരാണ് മാധ്യമപ്രവർത്തകർ. കൗൺസിലിംഗ് കൂടി ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തണമെന്നും റിയാസ് പറഞ്ഞു.എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ.ജയദേവ് നളന്ദ, അമൃത അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ.കെ വി ബീന, കിൻ്റർ ഹോസ്പിറ്റൽ സിഇഒ  സതീഷ് കുമാർ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മീഡിയ ആൻഡ് ബ്രാൻഡിങ് മാനേജർ  ആർ.വിനോദ്, രാജഗിരി ഹോസ്പിറ്റൽ വൈസ് പ്രസിഡന്റ് ജോസ്  പോൾ എന്നിവർ പങ്കെടുത്തു. പ്രസ്‌ക്ലബ് സെക്രട്ടറി എം ഷജിൽ കുമാർ സ്വാഗതവും നിർവാഹക സമിതിയംഗം പി.ഒ. ജിഷ നന്ദിയും പറഞ്ഞു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img