10:55pm 10 November 2026
NEWS
സി പി എമ്മിലെ പരാതിക്കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ പരിഹസിച്ച് മന്ത്രി എം ബി രാജേഷ്.
18/08/2025  08:34 PM IST
സണ്ണി ലുക്കോസ്
സി പി എമ്മിലെ പരാതിക്കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ പരിഹസിച്ച് മന്ത്രി എം ബി രാജേഷ്.

മാധ്യമങ്ങൾ ഇത്തരം തോന്നിവാസങ്ങൾ വാർത്തയാക്കി ആഘോഷിക്കുകയാണന്നുംആളുകളെ അപമാനിക്കാൻ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ എല്ലാം വാർത്തയാക്കുമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്റെ ഭാര്യ ആയിരുന്നു ടാർഗറ്റ്. പിന്നീട് ഭാര്യാ സഹോദരനായി. വാളയാർ കേസിലെ കൊലയാളികളെ രക്ഷിച്ചുവെന്ന് വരെ ആരോപണം വന്നു.നാല് കൊല്ലമായി വാട്സപ്പിൽ കറങ്ങുന്ന കത്താണ് ഇപ്പോൾ വിവാദമാക്കുന്നതെന്ന് എം ബി രാജേഷ് പരിഹസിച്ചു. അതേ സമയം രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിൽ നിന്ന്എം ബി രാജേഷ് ഒഴിഞ്ഞ് മാറി. ആ ചോദ്യത്തിന്റെ ഉദ്ദേശം മനസിലായി, തനിക്കിപ്പോൾ ഒരു തലക്കെട്ട് ഉണ്ടാക്കാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img