08:45pm 09 November 2026
NEWS
മന്ത്രി മുഹമ്മദ് റിയാസുമായി തർക്കമില്ലെന്ന് എംബി രാജേഷ്
22/05/2025  06:13 AM IST
nila
മന്ത്രി മുഹമ്മദ് റിയാസുമായി തർക്കമില്ലെന്ന് എംബി രാജേഷ്

സ്മാർട്ട് റോഡുകളുടെ ക്രെഡിറ്റിനെ ചൊല്ലി മന്ത്രിമാരായ മുഹമ്മദ് റിയാസും എം.ബി രാജേഷും തമ്മിൽ തർക്കമെന്ന വാർത്ത നിഷേധിച്ച് മന്ത്രി എം ബി രാജേഷ്. മന്ത്രി മുഹമ്മദ് റിയാസുമായി തർക്കമെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്നായിരുന്നു എം ബി രാജേഷിന്റെ പ്രതികരണം. സ്മാർട്ട് സിറ്റി പരിപാടിയിൽ പങ്കെടുക്കാതിരുന്നത് റിയാസുമായുള്ള തർക്കത്തെ തുടർന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

‌മറ്റൊരുയോഗത്തിൽ പങ്കെടുത്തത് കാരണമാണ് സ്മാർട്ട് റോഡ് ഉദ്ഘാടനത്തിന് പങ്കെടുക്കാതിരുന്നതെന്ന് മന്ത്രി എം ബി ​രാജേഷ് പ്രതികരിച്ചു. മഴക്കാലപൂർവ്വ ശുചീകരണയോഗം വൈകിയത് കാരണമാണ്  സ്മാർട്ട് സിറ്റി പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. താൻ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുത്തു എന്നത് തീർത്തും വസ്തുതാവിരുദ്ധമായ വാർത്തയാണ്. തിരഞ്ഞെടുപ്പ് വർഷങ്ങളിൽ ഇത്തരംവാർത്തകൾ പ്രതീക്ഷിക്കുന്നുവെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img