
വി.ഡി സതീശന്‍ ഒപ്പിടുന്നതും പിണറായി വിജയന്‍ ഒപ്പിടുന്നതുമെല്ലാം അവരുടെ സ്വന്തം ഒപ്പല്ല. സംസ്ഥാനത്തിന്റെ ഒപ്പാണ്. സംസ്ഥാനം ഒപ്പുവെക്കുന്ന ഒരു കരാറില്‍ നിന്ന് വൈരാഗ്യ ബുദ്ധി കൊണ്ട് ഇറങ്ങിപ്പോരാന്‍ കഴിയില്ല.സര്‍ക്കാരിന്റെ കരാര്‍ അറബിക്കടലില്‍ എറിയാന്‍ പറ്റുമോ.അത് സാമാന്യയുക്തിയുള്ളവര്‍ക്ക് മനസിലാകും. കഴിഞ്ഞ സര്‍ക്കാര്‍ കൈക്കൊണ്ട ഒരു സമീപനത്തെ ഒറ്റയടിക്ക് മാറ്റിപ്പറയാന്‍ മന്ത്രിയെന്ന നിലയില്‍ തനിക്ക് ഇപ്പോള്‍ കഴിയില്ല. അതിന് സമയമെടുക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു മാസം കഴിഞ്ഞതേയുള്ളൂവെന്നും കെ.എം ഷാജി പറഞ്ഞു.
സര്‍ക്കാര്‍ ഒരു തുടര്‍ച്ചയാണ്. അതില്‍ ഒരുകാര്യം സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന ദിവസം തന്നെ അവസാനിപ്പിക്കാനോ കരാര്‍ ഒഴിവാക്കാനോ കഴിയില്ല. പിഎം ശ്രീയില്‍ സമിതിയെ വെച്ചിരിക്കുന്നു.സമിതിയുടെ നിരീക്ഷണം വരട്ടെ. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പണവും വേണ്ടാ എന്ന് പറയുന്ന നിലപാട് ഞങ്ങള്‍ എടുക്കില്ല. പിഎം ശ്രീ പോലെ നമ്മുടെ സിലബസുകളിലേക്കും പാഠ്യപദ്ധതിയിലേക്കും കടന്നുകയറുന്ന ആശയപരമായ കാര്യങ്ങളോട് വിയോജിപ്പുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള പണം പരമാവധി വാങ്ങിയെടുക്കുക എന്നത് സര്‍ക്കാര്‍ ചെയ്യേണ്ടതാണ് -മന്ത്രി പറഞ്ഞു.
കേരളത്തിലെ പാഠ്യപദ്ധതിക്ക് അനുസൃതമായി ഒന്നിനെ മാത്രമേ ഞങ്ങള്‍ അംഗീകരിക്കൂ. അല്ലാത്ത ഒന്നിനെയും അംഗീകരിക്കില്ല. ഇതെല്ലാം ശരിയാക്കാന്‍ ഞങ്ങള്‍ക്ക് സമയം ആവശ്യമുണ്ട് -കെ.എം ഷാജി പറഞ്ഞു.
Photo Courtesy - Google










