12:47pm 23 November 2026
NEWS
നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്ലിം പെൺകുട്ടികൾ; മുസ്ലിം പെൺകുട്ടികളിലുണ്ടാകുന്ന മാറ്റങ്ങൾ സമുദായ സംഘടനകൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ എം ഷാജി
28/09/2026  05:41 PM IST
nila
നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്ലിം പെൺകുട്ടികൾ; മുസ്ലിം പെൺകുട്ടികളിലുണ്ടാകുന്ന മാറ്റങ്ങൾ സമുദായ സംഘടനകൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ എം ഷാജി

മലപ്പുറം: മുസ്ലിം പെൺകുട്ടികളിലുണ്ടാകുന്ന സാമൂഹികവും ചിന്താപരവുമായ മാറ്റങ്ങൾ സമുദായ സംഘടനകൾക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി. പുതിയ തലമുറയിലെ പെൺകുട്ടികളുടെ മാറുന്ന സമീപനങ്ങളും പുരോഗമന ചിന്തകളും ഉൾക്കൊള്ളുന്നതിൽ സംഘടനകൾക്ക് വീഴ്ചയുണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു.

നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ ഏറ്റവും കൂടുതൽ പിന്തുടരുന്നവരിൽ മുസ്ലിം പെൺകുട്ടികൾ ഉണ്ടെന്നും ഷാജി ചൂണ്ടിക്കാട്ടി. പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകൾക്ക് പോലും പുതിയ തലമുറയിലെ പെൺകുട്ടികളെ കൃത്യമായി നയിക്കാനോ ആവശ്യമായ നിർദേശങ്ങൾ നൽകാനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാത്ത സംഘടനകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും മന്ത്രി വിമർശിച്ചു. സി.ജെ.പി. സമരത്തിൽ ഉൾപ്പെടെ മുസ്ലിം പെൺകുട്ടികളുടെ വലിയ പങ്കാളിത്തമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സമൂഹത്തിൽ പെൺകുട്ടികൾക്കിടയിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ എത്രത്തോളം ഉൾക്കൊള്ളാൻ സമുദായത്തിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് തന്റെ പ്രധാന ആശങ്കയെന്നും ഷാജി പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img