11:46pm 27 May 2026
NEWS
പിണറായി വിജയന്റെ വസതികളിലെ ഇ.ഡി പരിശോധനയെത്തുടർന്ന് സിപിഎം നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ
27/05/2026  08:15 PM IST
സണ്ണി ലുക്കോസ്
പിണറായി വിജയന്റെ വസതികളിലെ ഇ.ഡി പരിശോധനയെത്തുടർന്ന് സിപിഎം നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ

പ്രതിഷേധങ്ങള്‍ പിണറായി വിജയനോടുള്ള സ്നേഹം കൊണ്ടല്ലെന്നും മറിച്ച്‌ പൊതുമുതല്‍ നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.ഇ.ഡിയെ കോണ്‍ഗ്രസിനും വിശ്വാസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വസിക്കാൻ കൊള്ളാത്തവരാണ് ഇ.ഡിയെന്നും, അവർ നാളെ സെക്രട്ടേറിയറ്റിലും കയറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വർണ്ണം കാണാതായ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ശബരിമലയിലായാലും പത്മനാഭസ്വാമി ക്ഷേത്രത്തിലായാലും ക്ഷേത്രമുതല്‍ കവരുന്നത് കള്ളത്തരമാണെന്നും ഇത്തരം വിഷയങ്ങളില്‍ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം കാണാതായ വിഷയത്തില്‍ ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയെന്നും, അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി തുടർ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img