01:04pm 10 November 2026
NEWS
വന്ദേമാതരം പൂർണമായി ചൊല്ലി; മന്ത്രി കെ. മുരളീധരൻ കസേരയിലിരുന്നു; കാസർകോട് ചടങ്ങിൽ വിവാദം
10/11/2026  06:48 AM IST
nila
വന്ദേമാതരം പൂർണമായി ചൊല്ലി; മന്ത്രി കെ. മുരളീധരൻ കസേരയിലിരുന്നു; കാസർകോട് ചടങ്ങിൽ വിവാദം

കാസർകോട്: ആരോഗ്യ മന്ത്രി കെ. മുരളീധരൻ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. ഇതിനു പിന്നാലെ മന്ത്രി അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം. ദേശീയഗീതം പാടിത്തീരുന്നതിനു മുൻപേ മന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങുകയായിരുന്നു.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ ആലപിച്ചുകഴിഞ്ഞപ്പോൾ മന്ത്രി ഉൾപ്പെടെയുള്ളവർ ഇരിക്കാൻ ഒരുങ്ങി. എന്നാൽ ഗാനം തുടർന്നതോടെ മന്ത്രി, ജില്ലാ കളക്ടർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, കല്ലട്ര മാഹിൻ എംഎൽഎ എന്നിവർ വേദിയിൽ ഇരുന്നു. അതേസമയം, കെ. നീലകണ്ഠൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും ഗാനം പൂർണമായി ആലപിക്കുന്നതുവരെ എഴുന്നേറ്റുനിന്നു. ഇതിനിടെ മന്ത്രി സമീപത്തുണ്ടായിരുന്നവരോട് സംസാരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് സംഭവം ശ്രദ്ധ നേടുന്നത്. എന്നാൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്നാണ് കോൺഗ്രസ് സ്വീകരിച്ച നിലപാട്. സംസ്ഥാനത്തെ സർക്കാർ പരിപാടികളിലും വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡികകൾ മാത്രമേ ആലപിക്കൂവെന്നും മന്ത്രി കെ. മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img