12:01am 13 November 2026
NEWS
മണ്ഡലം മാറ്റം എന്ന പ്രചാരണത്തിന് പിന്നിൽ സീറ്റിൽ താത്പര്യമുള്ളവരകാമെന്ന് ജെ. ചിഞ്ചുറാണി; ചടയമംഗലത്ത് വീണ്ടും മത്സരിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും മന്ത്രി
11/02/2026  01:41 PM IST
nila
മണ്ഡലം മാറ്റം എന്ന പ്രചാരണത്തിന് പിന്നിൽ സീറ്റിൽ താത്പര്യമുള്ളവരകാമെന്ന് ജെ. ചിഞ്ചുറാണി; ചടയമംഗലത്ത് വീണ്ടും മത്സരിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും മന്ത്രി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം മാറ്റി മത്സരിക്കുമെന്ന പ്രചാരണങ്ങൾ തള്ളി സിപിഐ നേതാവും മൃ​ഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രിയുമായ ജെ. ചിഞ്ചുറാണി. കൊല്ലം ജില്ലയിലെ ചടയമംഗലം മണ്ഡലമാണ് താൻ പ്രതിനിധീകരിക്കുന്നതെന്നും, അതിൽ മാറ്റമുണ്ടാകുമെന്ന വാർത്തകൾക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടാകാമെന്നും അവർ സൂചിപ്പിച്ചു. വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

സീറ്റിൽ താത്പര്യമുള്ള ചിലർ തന്നെയാകാം ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ചിഞ്ചുറാണി പ്രതികരിച്ചു. താൻ ഇതുവരെ ഒരു ടേം മാത്രമാണ് മത്സരിച്ചതെന്നും, അതിനാൽ വീണ്ടും മത്സരിക്കാനുള്ള സ്വാഭാവിക അവകാശം തനിക്കുണ്ടെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചടയമംഗലം മണ്ഡലത്തിൽ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ അടുത്ത തെരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിന് നേരിട്ട തിരിച്ചടിക്ക് കാരണം വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടാത്തതാണെന്നും അവർ വിലയിരുത്തി. പകരം വിവാദ വിഷയങ്ങളാണ് പ്രചാരണത്തിൽ മുൻനിരയിൽ വന്നതെന്നും ചിഞ്ചുറാണി അഭിമുഖത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img