03:46am 13 November 2026
NEWS
മന്ത്രി ​ഗണേഷ് കുമാർ ഭാര്യയെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞു
10/03/2026  09:58 AM IST
nila
മന്ത്രി ​ഗണേഷ് കുമാർ ഭാര്യയെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞു

മന്ത്രി കെ ബി ​ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. സംഭവത്തിൽ കേസ് കൊടുക്കില്ലെന്ന് ഭാര്യ ബിന്ദു മേനോൻ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ​ഗണേഷ് കുമാർ ഒരു സോറി പറഞ്ഞിരുന്നെങ്കിൽ തീരുന്ന പ്രശ്നമായിരുന്നു എന്നും അവർ പറഞ്ഞിരുന്നു. ഇന്നിപ്പോൾ, മന്ത്രി ഫോണിൽ വിളിച്ച് ക്ഷമ പറഞ്ഞു എന്ന് ബിന്ദു മേനോൻ ഒരു വാർത്താ ചാനലിനോട് വെളിപ്പെടുത്തി. 

​ഗണേഷിനെ താൻ അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും ബിന്ദു മേനോൻ പറയുന്നു. തനിക്ക് വിഷയത്തിൽ പരാതിയില്ലെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താനില്ലെന്നും ബിന്ദു പ്രതികരിച്ചു. പൊലീസിൽ പരാതി നൽകില്ല. പൊതുസമൂഹത്തോട് മന്ത്രി മാപ്പു പറയേണ്ട കാര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img