03:52am 15 July 2026
NEWS
അനുവാദമില്ലാതെ തന്റെ ശരീരത്തിന്റെ ദൃശ്യം പകർത്തി ചിലർ സോഷ്യല്‍ മീഡിയില്‍ പോസ്റ്റുചെയ്തെന്ന വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ.
14/07/2026  06:06 PM IST
സണ്ണി ലുക്കോസ്
അനുവാദമില്ലാതെ തന്റെ ശരീരത്തിന്റെ ദൃശ്യം പകർത്തി ചിലർ സോഷ്യല്‍ മീഡിയില്‍ പോസ്റ്റുചെയ്തെന്ന വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ.

മുഖം ഉള്‍പ്പെടുത്താതെ ശരീരം മാത്രമാണ് പകർത്തിയതെന്നും വാർത്താലേഖകരുമായി സംസാരിക്കെ മന്ത്രി വെളിപ്പെടുത്തി.'കൊല്ലത്തെ ഒരു സ്കൂളിലെ പരിപാടിക്കിടെയാണ് ചിത്രം പകർത്തിയത്. ഞാനൊന്നും അറിയുന്നില്ല. അവിടെയിരിക്കുന്ന ഒരാള്‍ ഫോട്ടോ എടുത്തു. അയാള്‍ ആരാണെന്നൊന്നും ഞാൻ പറയുന്നില്ല. ഇയാള്‍ക്കടുത്ത് നില്‍ക്കുന്നയാള്‍ കാണുന്നത് എന്റെ ബോഡി സൂം ചെയ്യുന്നതാണ്. മുഖം സൂം ചെയ്യുന്നില്ല. അപ്പോള്‍ത്തന്നെ അടുത്തുനിന്നയാള്‍ പറഞ്ഞ് അത് മാറ്റി. ഇതോടെ കുഴപ്പമില്ലെന്ന് കരുതി. പക്ഷേ അയാള്‍ പോസ്റ്റുചെയ്തതില്‍ ബോഡിയുടെ ചിത്രവും ഉണ്ടായിരുന്നു. വലിയ വിഷയമായതോടെ അയാള്‍ അത് ഡിലീറ്റ് ചെയ്തു. എങ്കിലും ചിലർ സ്ക്രീൻഷോട്ട് എടുത്തുവച്ച്‌ ബന്ധപ്പെട്ട മാനേജ്മെന്റിനെ അറിയിച്ചു. സംസ്ഥാനത്തെ മന്ത്രിയായ തനിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്.പബ്ലിക് പ്ളെയിസില്‍ എന്റെ ബോഡിയുടെ പടം എടുക്കാൻ ശ്രമിച്ചവർ സ്കൂളിലെ കുഞ്ഞുങ്ങളോട് എങ്ങനെയായിരിക്കും '- ബിന്ദുകൃഷ്ണ ചോദിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img