
കോഴിക്കോട് : നഗരത്തിൻ്റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും പൊതു ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് ഇൻ്റഗ്രേറ്റഡ് മൊബിലിറ്റി ഹബ് പദ്ധതി പരിഗണനയിലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കുമാർ.കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ സെമിനാർ " ഡെസ്റ്റിനേഷൻ കാലിക്കറ്റ് " ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.പദ്ധതി നിർവഹണത്തിന് ഭൂമി കണ്ടെത്താനും സാധ്യത പഠനം ഉൾപ്പെടെ ഡിപിആർ നടത്തേണ്ടതുണ്ട്.ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലയിലെ എല്ലാ എം എൽ എമാരുടെ യോഗം വിളിക്കും.യു ഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഭൂമി തരം മാറ്റം രണ്ട്ലക്ഷം അപേക്ഷകൾ കെട്ടി കിടന്നിരുന്നു, 100 ദിന പദ്ധതിയും ഒട്ടെറെ പേരെ പരിഗണിച്ചു. ജനുവരിയോടെ ഒരു പരിധി വരെ തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നുംമന്ത്രി കൂട്ടിച്ചേർത്തു.ചേംബർ പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു.കെ പ്രവീൺ കുമാർ എം എൽ എ മുഖ്യാതിഥിയായി.മുൻ ചേംബർ പ്രസിഡൻ്റ് മാരായ ടി പി അഹമ്മദ് കോയ , സുബൈർ കൊളക്കാടൻ , റാഫി പി ദേവസി എന്നിവർ ചേംബറിൻ്റെ മെമ്മോറാണ്ടം മന്ത്രിക്ക് സമർപ്പിച്ചു.സെക്രട്ടറി ബോബിഷ് കുന്നത്ത്, ഡോ കെ . മൊയ്തു , എം മുസമ്മിൽ , അർഷാദ് ആദി രാജ , പി എ ആസിഫ് എന്നിവർ സംസാരിച്ചു.
Photo Courtesy - Google









