
തിരുവാങ്കുളം ജംഗ്ഷന്‍ നവീകരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്നലെ (8-10-2026) നടന്ന സ്ഥലനിര്‍ണയ പരിശോധന.
രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമായി കൊച്ചി- തേനി ദേശീയപാതയില്‍ കരിങ്ങാച്ചിറ മുതല്‍ തിരുവാങ്കുളം വരെ 14 മീറ്റര്‍ വീതിയില്‍ റോഡ് നവീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവാങ്കുളം ജംഗ്ഷനില്‍ 'ഫ്രീ ലെഫ്റ്റ്' സൗകര്യം വരുന്നതോടെ മുവാറ്റുപുഴ ഭാഗത്തേക്ക് ഗതാഗതക്കുരുക്കില്ലാതെ സഞ്ചരിക്കാനാവും. അതോടൊപ്പം തിരുവാങ്കുളം ജംഗ്ഷനില്‍ 20 മീറ്റര്‍ വീതിയില്‍ റൗണ്ടാന (റൗണ്ട് എബൗട്ട്) നിര്‍മിച്ച് നാലുഭാഗത്തേയ്ക്കും ഗതാഗതം സുഗമമാക്കാനും സിഗ്‌നലുകളുടെ ആവശ്യമില്ലാതെ തന്നെ വാഹനം തിരിച്ചുവിടാനും കഴിയുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം ചിത്രപ്പുഴ- മാമല ബണ്ട് റോഡിന്‍െ്‌റ നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിക്കും.
അതിനിടെ, തിരുവാങ്കുളം ജംഗ്ഷന്‍ നവീകരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്നലെ (8-10-2026) സ്ഥലനിര്‍ണയ പരിശോധന നടന്നു. കഴിഞ്ഞദിവസം സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി അനൂപ് ജേക്കബ് വിളിച്ചുചേര്‍ത്ത യോഗത്തിലാണു സ്ഥലപരിശോധന സര്‍വേ നടത്താന്‍ കലക്ടറെ ചുമതലപ്പെടുത്തിയത്.
സര്‍വ്വേ റിപ്പോര്‍ട്ട് തയാറായാലുടന്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കും. തിരുവാങ്കുളം മുതല്‍ വയലില്‍പാടം റോഡുവരെ വാട്ടര്‍അതോറിറ്റി പൈപ്പ് ലൈനിനായി പ്രത്യേക ചാനല്‍ (ഡക്റ്റ്) തയാറാക്കി കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്നും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃപ്പൂണിത്തറ നഗരസഭ ചെയര്‍മാന്‍ പി.എല്‍. ബാബു, കൗണ്‍സിലര്‍മാരായ സി.എ ഷാജി, കെ.ആര്‍ സുകുമാരന്‍, ജിന്‍സി റോയ്, രോഹിണി കൃഷ്ണകുമാര്‍, മഞ്ജു ബിനു, മുന്‍ കൗണ്‍സിലര്‍ റോയ് തിരുവാങ്കുളം, ഹെഡ് സര്‍വേയര്‍ പവിത്രന്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, മുന്‍സിപ്പല്‍ എന്‍ജിനീയര്‍ തുടങ്ങിയവര്‍ സര്‍വേ നടപടികളില്‍ സന്നിഹിതരായിരുന്നു.
Photo Courtesy - Google









