09:00pm 07 October 2026
NEWS
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രം ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു
07/10/2026  07:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രം ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു

മുളന്തുരുത്തി കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെയിന്‍ സെന്റര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മന്ത്രി അഡ്വക്കേറ്റ് അനൂപ് ജേക്കബ് നിര്‍വഹിച്ചു.മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ജയ സോമന്‍ അധ്യക്ഷത വഹിച്ചു.  ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ പൗലോസ്, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ സത്യന്‍, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മെര്‍ലി ജെയിംസ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സി ആര്‍ ദിലീപ് കുമാര്‍, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിനു പുത്തേറ്റുമാലില്‍, ജോഷി കെ.എ, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ സുരേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീല ഗോപാലന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കര്‍ണ്ണകി രാഘവന്‍, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സഞ്ജു അജയന്‍, എം. എസ് ഹമീദ് കുട്ടി, സ്മിത രാംലാല്‍, അതുല്‍ പി.ആര്‍, ജിനോ ഡോണര്‍, ഷഹന അല്‍ത്താഫ്, എം.സി വേണു, ശ്രീരാജ് കെ.ആര്‍, ഷൈബ താജുദ്ദീന്‍, ബിജോയ് കുമാര്‍, ബിന്ദു സജീവ്, സലിം അലി, കെ. ജി രാജീവ്,  നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. സജിത്ത്, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ശ്രീജ കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img