NEWS
മന്ത്രി അനൂപ് ജേക്കബിൻ്റെ ഇടപെടൽ.നെല്ല് സംഭരണം കർഷക രജിസ്‌ട്രേഷൻ തിയതി നീട്ടി ഏഴ് ദിവസം കൂടി അനുവദിച്ചു.
12/11/2026 08:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

2026-27 നെല്ല് സംഭരണ സീസണിലെ ഒന്നാം വിള (വിരിപ്പ്) വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കർഷക രജിസ്‌ട്രേഷന് അപേക്ഷിക്കാനുള്ള തിയതി നീട്ടി നൽകിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നാളെ മുതൽ (13/11/2026) ഏഴു പ്രവൃത്തി ദിനം വരെ അപേക്ഷിക്കാം.
ഓഗസ്റ്റ് 15 ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിച്ചിരുന്നു. എന്നാൽ ഈ സമയപരിധിക്കിടെ അപേക്ഷിക്കാൻ പലർക്കും കഴിഞ്ഞില്ല. കർഷകർ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണു വീണ്ടും സമയം നൽകാൻ നിർദ്ദേശിച്ചത്.
.2026 ഡിസംബർ 31-നകം കൊയ്ത്ത് പൂർത്തിയാക്കി നെല്ല് സംഭരണം നടത്തേണ്ട മുഴുവൻ കർഷകരും നിശ്ചിത തീയതിക്കകം തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു സപ്ളൈകോ നിർദ്ദേശിച്ചിരുന്നത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










