
വിലക്കയറ്റം നിയന്ത്രിക്കാന്‍ ഓപ്പണ്‍മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം പ്രകാരമുള്ള (ഒഎംഎസ്എസ്) സ്‌പെഷല്‍ അരി തുടര്‍ച്ചയായി ലഭ്യമാക്കല്‍ സാധ്യത പരിശോധിക്കാന്‍ മന്ത്രി അനൂപ് ജേക്കബ് നിര്‍ദ്ദേശം നല്‍കി.
ഓണത്തോടനുബന്ധിച്ചു കഴിഞ്ഞമാസം വിതരണം ആരംഭിച്ച ഒഎംഎസ്എസ് സ്‌പെഷല്‍ അരി വിതരണം ഈ മാസവും തുടരും. ക്രിസ്മസ് സമയത്ത് അടക്കം ഒഎംഎസ്എസ് സ്‌പെഷല്‍ അരി നല്‍കുന്നതിനായി എഫ്‌സിഐ. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഓണക്കാലത്തെ ഒഎംഎസ്എസ് സ്‌പെഷല്‍ അരി വില്‍പന പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റേഷന്‍കടകളിലെ വില്‍പനയ്ക്കനുസരിച്ച് വിതരണം പുന:ക്രമീകരിക്കും.
ക്രിസ്മസ് -പുതുവല്‍സര കാലത്ത് സ്‌പെഷല്‍ പച്ചരിയും നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. വിഭാഗം, വിഹിതം എന്നിവ പിന്നീട് തീരുമാനിക്കും.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചക്കഞ്ഞിക്ക് കുത്തരി നല്‍കുന്നതിനുള്ള നടപടി പരിശോധിച്ചു വരികയാണ്. ആവശ്യമായ അരി വിഹിതം നല്‍കുന്നതിനു തടസമില്ലെന്നു എഫ്‌സിഐ ജനറല്‍ മാനേജര്‍ യോഗത്തില്‍ അറിയിച്ചു. ഉന്നതതലയോഗത്തില്‍ എഫ്‌സിഐ, സിവില്‍സപ്‌ളൈസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Photo Courtesy - Google











