04:17am 25 July 2026
NEWS
മന്ത്രി അനൂപ് ജേക്കബും സംഘവും ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തി .പൊതുവിതരണ, നെല്ല്‌സംഭരണത്തില്‍ മികച്ച മാതൃകകള്‍ വിലയിരുത്തി മന്ത്രി അനൂപ് ജേക്കബ്


23/07/2026  08:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മന്ത്രി അനൂപ് ജേക്കബും സംഘവും ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി  ചര്‍ച്ച നടത്തി .പൊതുവിതരണ, നെല്ല്‌സംഭരണത്തില്‍ മികച്ച മാതൃകകള്‍ വിലയിരുത്തി മന്ത്രി അനൂപ് ജേക്കബ്
HIGHLIGHTS

ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കൃഷ്ണ ജില്ലയിലെ മഛിലിപട്ടണത്തിനടുത്ത് കങ്കിപ്പാടുവിലുള്ള കര്‍ഷക സേവാകേന്ദ്രം (രൈതു സേവാ കേന്ദ്ര- ആര്‍എസ്കെ) സന്ദര്‍ശിച്ച് പ്രവര്‍ത്തനരീതി വിലയിരുത്തുന്നു. സപ്‌ളൈകോ എം.ഡി. എം.വി. ജയകൃഷ്ണന്‍ സമീപം.

വിജയവാഡ (ആന്ധ്രാപ്രദേശ്): പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്‌സംഭരണത്തില്‍ രാജ്യത്തെ തന്നെ മികച്ച മാതൃകകള്‍ നേരിട്ടു വിലയിരുത്തി മന്ത്രി അനൂപ് ജേക്കബ്.പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്‌സംഭരണ വിഷയങ്ങളില്‍ സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആന്ധ്രപ്രദേശ് ഭക്ഷ്യ- സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി നാദെന്‍ഡ്‌ല മനോഹറുമായി ചര്‍ച്ച നടത്തി.വിജയവാഡയിലെത്തിയ മന്ത്രി അനൂപ് ജേക്കബ് കര്‍ഷക സേവാകേന്ദ്രവും (രൈതു സേവാ കേന്ദ്ര- ആര്‍എസ്്കെ) അരി മില്ലും സന്ദര്‍ശിച്ചു. കേരളത്തിലെ നെല്ല് സംഭരണ സംവിധാനം മെച്ചപ്പെടുത്താനായി രാജ്യത്തെ തന്നെ മികച്ച മാതൃകകള്‍ നേരിട്ടു വിലയിരുത്താനാണു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതലസംഘം ആന്ധ്രയിലെത്തിയത്.

നെല്ല് സംഭരണ- വിതരണ രീതി, തുകവിതരണം, നെല്ല് ഗുണമേന്മ പരിേശാധന, മില്ലുകളുടെ പ്രവര്‍ത്തനം, ബില്ലിംഗ് സമ്പ്രദായം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ആന്ധ്രയിലെ നെല്ല് സംഭരണ-സംസ്‌കരണ സംവിധാനങ്ങള്‍, സംഭരണശാലകളുടെ പ്രവര്‍ത്തനം, സാങ്കേതികവിദ്യയുടെ ഉപയോഗം, കര്‍ഷക സേവാ കേന്ദ്രങ്ങളുടെ (രൈതു സേവാ കേന്ദ്ര- ആര്‍എസ്കെ) പ്രവര്‍ത്തനരീതി എന്നിവ സംഘം വിലയിരുത്തി. കാക്കിനാടയിലെ അരിമില്ലുകളും വയലുകളും സന്ദര്‍ശിച്ച് നെല്ല് സംസ്‌കരണവും ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളും മനസിലാക്കി മാതൃകാപരമെങ്കില്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്നാണു പരിശോധിക്കുന്നത്. സപ്ളൈകോ സ്വന്തമായി അരിമില്ലുകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാരിന്‍െ്റ പരിഗണനയിലുണ്ട്. കേരളത്തില്‍ നെല്ല് സംഭരണം ആരംഭിച്ച 2005-06 കാലഘട്ടത്തില്‍ ആന്ധ്രയിലെ രീതി മനസിലാക്കാനായി സപ്‌ളൈെേകാ സംഘം സന്ദര്‍ശിച്ചിരുന്നു.

നിലവില്‍ ആന്ധ്രയില്‍ കര്‍ഷകനു ഒരുകിലോ നെല്ലിനു 24 രൂപ നല്‍കുമ്പോള്‍, കേരളത്തില്‍ 30.12 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസും നല്‍കുന്നു. ആന്ധ്രയിലാകട്ടെ, കേന്ദ്രബോണസ് മാത്രമാണുള്ളത്. നല്ല ആശയങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ സപ്‌ളൈകോ എംഡിയോടു മന്ത്രി അനൂപ് ജേക്കബ് നിര്‍ദ്ദേശിച്ചു. സംഘം ഇന്ന് (24/07/2026) തിരിച്ചെത്തും.ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് കമ്മിഷണര്‍ കെ. കന്നബാബു, സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി. സുധീര്‍, ഡയറക്ടര്‍ അജയ് നാപുര്‍, കേരള സപ്‌ളൈകോ എം.ഡി. എം.വി. ജയകൃഷ്ണന്‍, എജിഎം. (മാര്‍ക്കറ്റിംഗ്) എം.ആര്‍. ദീപു തുടങ്ങിയ ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img