04:15pm 14 October 2026
NEWS
ലക്ഷ്യമിടുന്നത് വർഷം മുഴുവനുള്ള വിപണി ഇടപെടൽ മന്ത്രി അനൂപ് ജേക്കബ്
12/10/2026  07:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലക്ഷ്യമിടുന്നത് വർഷം മുഴുവനുള്ള വിപണി ഇടപെടൽ മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോയുടെ വിപണി ഇടപെടൽ വർഷം മുഴുവൻ ഒരേ നിലയിൽ കൊണ്ടുപോവുക എന്നതാണ് സർക്കാർ  ലക്ഷ്യം  വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ പറഞ്ഞു.

ഉത്സവ കാലത്ത്  വിപണി  ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 
സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്. 

എന്നാൽ, മാർക്കറ്റ് ഇടപെടൽ കൂടുതൽ ശാക്തീകരിക്കാനുള്ള ഇടപെടൽ  എല്ലാവർഷവും ക്രമീകരിക്കാനുള്ള നടപടി  സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ അംഗങ്ങളുടെ ഉപചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. 

വൈറ്റില ഹബ്ബിൽ ആരംഭിച്ച കൺവീനിയൻ സ്‌റ്റോറിൻ്റെ പ്രവർത്തനം ഭാവിയിൽ 24 മണിക്കൂറാക്കുന്നത് പരിശോധിക്കും.

റെയിൽവേ സ്റ്റേഷൻ,  ബസ് ടെർമിനൽ,  എയർപോർട്ട് എന്നിവിടങ്ങളിലും മെട്രോ നഗരങ്ങളിലും കൺവീനിയൻസ്  സ്റ്റോറുകൾ വിജയകരമായി മുന്നോട്ടുപോകാനായാൽ   പിന്നീട് മറ്റു പ്രദേശങ്ങളിൽ ആരംഭിക്കുന്നത് ആലോചിക്കും.

സപ്‌ളൈകോ വഴി കൂടുതൽ സാധനങ്ങൾ എത്തിച്ചതോടെ  ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ  സാധിച്ചു. 

ചില റേഷൻ കടകൾ കെ സ്റ്റോറായി  പരിവർത്തനപ്പെടുത്തി മുന്നോട്ട് പോകുന്നുണ്ട്.  അതിൻറെ  പ്രവർത്തനം വിലയിരുത്തി വരികയാണ്. 
പല റേഷൻ കടകളും കൂടുതൽ ലാഭകരമാക്കാനുള്ള സമീപനത്തിൻ്റെ  ഭാഗമായാണിത്.  13 സബ്സിഡി സാധനങ്ങൾ റേഷൻകട വഴി വിൽപ്പന നടത്തുന്നത് സർക്കാരിൻറെ പരിഗണനയിൽ ഇല്ല. 

ഇത്തവണ സപ്ലൈകോയിൽ റെക്കോർഡ് വിറ്റു വരവാണുണ്ടായത്. 
സമീപവർഷങ്ങളെ അപേക്ഷിച്ച് 13 ശതമാനം വിൽപ്പന കൂടി. സപ്ളൈകോയുടെ   വിശ്വാസ്യത തിരിച്ചെടുക്കാൻ കഴിഞ്ഞു എന്നതിൻ്റെ സൂചനയാണിത്.  
ഒപ്പം,  സബ്സിഡി ഇതര ഉൽപ്പന്നങ്ങളുടെ വില്പന വർധിപ്പിച്ചെടുക്കാൻ കഴിഞ്ഞു. 

പെരുമ്പാവൂർ സപ്ളൈകോ ഡിപ്പോയിൽ ഗിഫ്റ്റ് കാർഡിന്റെ മറവിൽ പഞ്ചസാര തിരിമറി   നടത്തിയ സംഭവത്തിൽ ഏഴു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു  വകുപ്പ് അന്വേഷണം നടന്നുവരികയാണ്. 

പ്രത്യേക ദുരിത സാഹചര്യങ്ങളിലേക്ക് മാറിപ്പോയവരുടെ  റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് അനുഭാവ  സമീപനം സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അനര്‍ഹരുടെ കാർഡുകൾ സറണ്ടർ ചെയ്യാൻ  രണ്ടുമാസത്തെ കാലയളവ് നൽകിയിട്ടുണ്ട്. 

അതിദരിദ്ര വിഭാഗങ്ങൾക്ക് സൗജന്യ കിറ്റ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. 

കർഷക രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞ 8 മുതൽ നെല്ല് സംഭരണം ആരംഭിച്ചു.  ഈയാഴ്ച പൂർണതോതിൽ സംഭരണ ആരംഭിക്കും. 

പി. ആർ. എസ്. വായ്പ വഴി നെല്ലിൻ്റെ വില നൽകി വരുന്ന രീതിക്ക് മാറ്റം വരുത്തി വില നേരിട്ടു  നൽകാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. 

ഒരേക്കറിൽ 2200 കിലോ നെല്ലാണ് സപ്ളൈകോ  എടുക്കുന്നത്.  അധികം നെല്ല്  ഉണ്ടാവുന്ന പക്ഷം അതുകൂടി എടുക്കുന്നത് സംബന്ധിച്  പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി മറുപടി നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img