
കടൽ - കുഫോസ് ശില്പശാല മന്ത്രി അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു.ജോസഫ് ജൂഡ്, ദീപക് ജോയി, മുഹമ്മദ് ഷിയാസ്, ഡോ. ബിജു കുമാർ, ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ, ഫാ. സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ എന്നിവർ സമീപം.
മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിന് സർക്കാർ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ. ആഗോള മത്സ്യബന്ധന ദിനത്തോടനുബന്ധിച്ച് കേരളത്തിന്‍റെ നീല സമ്പദ് വ്യവസ്ഥയും സുസ്ഥിര സമുദ്രവികസനവും എന്ന വിഷയത്തിൽ കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) കുഫോസുമായി സഹകരിച്ച് സംഘടിപിച്ചസംസ്ഥാനതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദ്രവിഭവങ്ങളുടെ സുസ്ഥിര വിനിയോഗവും തീരദേശ ജനതയുടെ ഉപജീവനസുരക്ഷയും പ്രധാനപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ അന്തസ്സും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും ഉറപ്പാക്കുന്നതിനും സർക്കാർ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ 'കടല്‍' ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ അധ്യക്ഷത വഹിച്ചു. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. ബിജു കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഷിയാസ്, എം.എല്‍.എ ദീപക് ജോയ്, എം.എല്‍.എ., കുഫോസ് രജിസ്ട്രാര്‍ ഡോ. ദിനേശ് കൈപ്പിള്ളില്‍, 'കടല്‍' ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, ഡയറക്ടര്‍ ഫാ. ഡോ. സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
മൂന്ന് സമാന്തര വേദികളില്‍ ആറ് ശില്പശാലകളാണ് നടന്നത്. ഡോ. കെ. സുനില്‍ മുഹമ്മദ്, പ്രൊഫ. എം. കെ. സജീവന്‍, ഡോ. ജോസ് കെ. കിഴക്കൂടന്‍, ചാള്‍സ് ജോര്‍ജ്, ഡോ. എന്‍.കെ. ശശിധരന്‍പിള്ള, ഡോ. ജോര്‍ജ് കെ. നൈനാന്‍, ഡോ. ഷൈന്‍ കുമാര്‍ സി.എസ്., ഡോ. ജിന്‍സണ്‍ ജോസഫ്, അലക്സ് നൈനാന്‍, പ്രൊഫ. രാധിക രാജശ്രി, പ്രൊഫ. ബിജുകുമാര്‍, ഡോ. സുനില്‍ കെ., ഡോ. കെ. വി. തോമസ്, ഡോ.ഗിരിഷ് ഗോപിനാഥ്, ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ്, ഡോ. കെ. കതിരേശന്‍, ഡോ. ഐ. കെ. ബിനിഷ്, ഡോ. ജ്യോതിബാബു ആര്‍., ഡോ. ഇ. വിവേകാനന്ദന്‍, ഡോ. വി. പി. ലിമ്നാമോള്‍, പ്രൊഫ. ജി. എം. നായര്‍, ഡോ. സന്ധ്യ സുകുമാരന്‍, ഡോ. ബിന്‍സി പി. കെ., ഡോ. സജീവന്‍ ടി. പി.. ഡോ. സഫീന എം. പി., ഡോ. പി. കെ. രവീന്ദ്രന്‍, ഡോ. എസ്. വിജയകുമാര്‍, ഡോ. ബി. ശ്രീധര്‍, ഡോ. ബി. വേണുഗോപാല്‍, ഡോ. അഫ്സല്‍ ഇ. എം. എന്നിവര്‍ വിഷയാവതരണങ്ങൾ നടത്തി
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ വൈസ് ചാന്‍സലര്‍ ഡോ. എ. ബിജുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇഗ്നേഷ്യസ് മണ്‍റോ അവതരിപ്പിക്കും. 'കടല്‍' വൈസ് ചെയര്‍മാന്‍ പ്ളാസിഡ്ഗ്രിഗറി, സെക്രട്ടറി ടി. എ. ഡാല്‍ഫിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Photo Courtesy - Google







