
ചെങ്ങന്നൂർ: മിനിമം വേജസ് ശമ്പള പരിഷ്കരണ ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കണമെന്ന്
ആലപ്പുഴ ജില്ല പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കൊല്ലകടവ് കൈരളി ഗ്രന്ഥശാല ഹാളിൽ
(വി എസ് അച്യുതാനന്ദൻ നഗർ ) നടന്ന സമ്മേളനം
യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡൻറ് അഡ്വ. എസ് അമൃതകുമാർ അധ്യക്ഷനായി. എ
സാബു രക്തസാക്ഷി പ്രമേയവും എൽ മല്ലിക
അനുശോചനപ്രമേയം അവതരിപ്പിച്ചു.
യൂണിയൻ ജില്ലാ സെക്രട്ടറി കെപി പ്രതാപൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വികെ വാസുദേവൻ,ജി വിവേക് , ടി എ ഷാജി, പ്രവീൺ, ബിനു ബാബു എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം കൺവീനർ സജീവ് കുടനാൽ സ്വാഗതവും ബിനു ബാബു നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ
അഡ്വ. എസ് അമൃത കുമാർ ( പ്രസിഡൻ്റ്), എൽ മല്ലിക , എ സാബു( വൈസ് പ്രസിഡൻ്റുമാർ),
കെ പി പ്രതാപൻ (സെക്രട്ടറി), ബിനു ബാബു, സി എസ് സ്വപ്ന (ജോയിൻ്റ് സെക്രട്ടറിമാർ),
കെ ജെ പ്രവീൺ കുമാർ (ട്രഷറാർ ).










