05:03pm 11 November 2026
NEWS
പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റാനാവണം മിനി ജോര്‍ജ്ജ്
26/10/2025  12:19 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റാനാവണം മിനി ജോര്‍ജ്ജ്
HIGHLIGHTS

ബി എഫ് എസ് ഐ ബോര്‍ഡ് ഓഫ് ഐ സി എം എ ഐയും ഐ സി എം എ ഐ കൊച്ചിന്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഏകദിന പരിപാടി അഗ്രികള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിനി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു. ആക്‌സിസ് ബാങ്ക് മീഡിയം എന്റര്‍പ്രൈസസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റും സ്റ്റേറ്റ് ഹെഡുമായ ദേവി എ ജെ, എസ് ഐ ആര്‍ സി ഓഫ് ഐ സി എം എ ഐ മുന്‍ ചെയര്‍പേഴ്‌സണ്‍ ശങ്കര്‍ പി പണിക്കര്‍, ഐ സി എം എ ഐ കൊച്ചിന്‍ ചാപ്റ്റര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ എസ്, ചെയര്‍പേഴ്‌സണ്‍ രഞ്ജിനി ആര്‍, ബി എസ് എഫ് ഐ ബോര്‍ഡ് ഓഫ് ഐ സി എം എ ഐ ചെയര്‍പേഴ്‌സണ്‍ ചിത്തരഞ്ജന്‍ ചതോപാധ്യായ്, വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് പി മാത്യു, എസ് ഐ ആര്‍ സി ഓഫ് ഐ സി എം എ മുന്‍ ചെയര്‍പേഴ്‌സണ്‍ സുനില്‍ ചാക്കോ, സെബി ജനറല്‍ മാനേജര്‍ വെങ്കിടേശ്വരന്‍ രാമകൃഷ്ണന്‍ എന്നിവര്‍ സമീപം

കൊച്ചി: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എം എ ഐ) കൊച്ചിന്‍ ചാപ്റ്റര്‍ ബി എഫ് എസ് ഐ ബോര്‍ഡ് ഓഫ് ഐ സി എം എ ഐയുമായി ചേര്‍ന്ന് "സാമ്പത്തിക രംഗത്തെ അപകട സാധ്യതകളും സുസ്ഥിത പരിഹാര മാർഗ്ഗങ്ങളും" എന്ന വിഷയത്തില്‍ ഏകദിന ശിൽപ്പശാല  സംഘടിപ്പിച്ചു. അഗ്രികള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിനി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. 

ആഗോളരാഷ്ട്രീയ സാഹചര്യങ്ങൾ , സാങ്കേതിക തകരാറുകള്‍, വ്യെവസായ രംഗത്തെ സംഭവവികാസങ്ങൾ  തുടങ്ങി എല്ലായിടങ്ങളിലും അപകട സാധ്യതകളുണ്ടെങ്കിലും അവയെ മറികടക്കാന്‍ സാധിക്കണമെന്ന് മിനി ജോര്‍ജ്ജ് പറഞ്ഞു. അപകട സാധ്യതകള്‍ മനസ്സില്‍ നെഗറ്റീവ് ചിന്തകളുണ്ടാക്കുമെന്നതിനാല്‍ പലരും അതിനെ അവഗണിക്കാനാണ് ശ്രമിക്കാറുള്ളത്. എന്നാല്‍ അവഗണിക്കുന്നതിന് പകരം മറ്റൊരു കാഴ്ചയിലൂടെ കാണാന്‍ ശ്രമിക്കണമെന്നും അതൊരു സാധ്യതയാണെന്ന് വിലയിരുത്തണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഐ സി എം എ ഐ കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ രഞ്ജിനി ആര്‍, സെക്രട്ടറി അരുണ്‍ കുമാര്‍ എസ്, വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് പി മാത്യു, 
എസ് ഐ ആര്‍ സി ഓഫ് ഐ സി എം എ ഐ മുന്‍ ചെയര്‍പേഴ്‌സണ്‍ ശങ്കര്‍ പി പണിക്കര്‍,  ബി എസ് എഫ് ഐ ബോര്‍ഡ് ഓഫ് ഐ സി എം എ ഐ ചെയര്‍പേഴ്‌സണ്‍ ചിത്തരഞ്ജന്‍ ചതോപാധ്യായ് എന്നിവര്‍ പ്രസംഗിച്ചു. 

വിവിധ ടെക്‌നിക്കല്‍ സെഷനുകളിലായി ആക്‌സിസ് ബാങ്ക് മീഡിയം എന്റര്‍പ്രൈസസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റും സ്റ്റേറ്റ് ഹെഡുമായ ദേവി എ ജെ, സെബി ജനറല്‍ മാനേജര്‍ വെങ്കിടേശ്വരന്‍ രാമകൃഷ്ണന്‍, ഫെഡറല്‍ ബാങ്ക് ചീഫ് റിസ്‌ക് ഓഫിസര്‍ ദാമോദരന്‍ സി, നാഷണൽ ഇൻഷൂറൻസ് കമ്പനി ട്രിവാന്‍ഡ്രം ബിസിനസ് ഓഫിസ് ചീഫ് ബിസിനസ് മാനേജര്‍ ഗീത നായര്‍ എന്നിവര്‍ സംസാരിച്ചു. 

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img