10:19am 12 October 2026
NEWS
നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ സ്കൂട്ടറിലിടിച്ച് അപകടം; രണ്ട് യുവതികൾക്കും ഒരു യുവാവിനും ദാരുണാന്ത്യം
11/10/2026  07:15 AM IST
nila
നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ സ്കൂട്ടറിലിടിച്ച് അപകടം; രണ്ട് യുവതികൾക്കും ഒരു യുവാവിനും ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികളും ഒരു യുവാവും മരിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടുമണിയോടെ മിനിക്കൂപ്പർ സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിന് പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. സുഹൈൽ സജീവാണ് പിടിയിലായത്.

ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ സംശയമുയർന്നിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങളും സംഭവവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും പുറത്തുവരാനുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img