12:00pm 11 November 2026
NEWS
മൈൻഡ്‌ട്യൂൺ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്: 200-ാം യോഗത്തിന്റെ ആഘോഷനിറവിൽ
29/09/2025  10:31 AM IST
nila
മൈൻഡ്‌ട്യൂൺ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്: 200-ാം യോഗത്തിന്റെ ആഘോഷനിറവിൽ

ദോഹ: ഖത്തറിലെ പ്രമുഖ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുകളിൽ ഒന്നായ മൈൻഡ്‌ട്യൂൺ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് അതിൻ്റെ 200-ാം യോഗം ആഘോഷിച്ചു.
 2015 ഒക്ടോബറിൽ സ്ഥാപിതമായ ക്ലബ്, തുടർച്ചയായി വെള്ളിയാഴ്ചകളിലെ രാവിലെ യോഗങ്ങൾ നടത്തി അംഗങ്ങളുടെ വാഗ്മിത്വവും നേതൃത്വ ശേഷിയും വളർത്തിക്കൊണ്ടിരിക്കുന്നതാണ്.
“പരിവർത്തനത്തിന്റെ 200 വേവ്സ് - ഓരോ വേവ്സും ഓരോ കഥകൾ വഹിച്ചു, ഓരോ കഥയും ഒരു നേതാവിനെ രൂപപ്പെടുത്തി എന്ന പ്രമേയത്തിലാണ്
200-ാം യോഗം ആഘോഷിച്ചത്.
 ഫരീജ് ബിൻ മഹ്മൂദിലെ മിസ്റ്റർ ഗ്രില്ലിൽനടന്ന യോഗത്തിൽഡിസ്ട്രിക്ട് ഡയറക്ടർ അലർ മെൽ മംഗൈ ഡി.ടി.എം മുഖ്യാതിഥിയായിരുന്നു.
. ക്ലബ്ബിന്റെ സ്ഥാപക പ്രസിഡൻറും ഡിസ്റ്റിങ്ങ്വിഷ്ഡ് ടോസ്റ്റ്മാസ്റ്ററുമായ മഷ്ഹൂദ് വി.സി.യെ ടോസ്റ്റ്മാസ്റ്റർ ഓഫ് ദി ഡേ യായി തെരഞ്ഞെടുത്തു കൊണ്ട് ആദരിച്ചു.
 ഷാനിദ് ടി. ഡി. ടി എം
ജനറൽഇവാലുവേറ്ററായിരുന്നു.ടേബിൾ ടോപ്പിക്സ് മാസ്റ്ററായി ഏരിയ ഡയറക്ടർ സഈദ് സൽമാൻപങ്കെടുത്തു.
ആത്മവിശ്വാസവും നേതൃഗുണങ്ങളും വളർത്താൻ കഴിഞ്ഞ ഒരുദശാബ്ദത്തോളമായി ക്ലബ് നൽകിയ സംഭാവനകൾ അനുസ്മരിച്ച്, പഠനവും പ്രചോദനവും നിറഞ്ഞ സംഗമമായി 200-ാം യോഗം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img