
ദോഹ: ഖത്തറിലെ പ്രമുഖ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുകളിൽ ഒന്നായ മൈൻഡ്‌ട്യൂൺ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് അതിൻ്റെ 200-ാം യോഗം ആഘോഷിക്കുന്നു. 2015 ഒക്ടോബറിൽ സ്ഥാപിതമായ ക്ലബ്, തുടർച്ചയായി വെള്ളിയാഴ്ചകളിലെ രാവിലെ യോഗങ്ങൾ നടത്തി അംഗങ്ങളുടെ വാഗ്മിത്വവും നേതൃത്വ ശേഷിയും വളർത്തിക്കൊണ്ടിരിക്കുന്നതാണ്.
“പരിവർത്തനത്തിന്റെ 200 വേവ്സ് - ഓരോ വേവ്സും ഓരോ കഥകൾ വഹിച്ചു, ഓരോ കഥയും ഒരു നേതാവിനെ രൂപപ്പെടുത്തി എന്ന പ്രമേയത്തിൽ നാളെ (സെപ്റ്റംബർ 26-ന് വെള്ളി ) രാവിലെ 8 മണിക്ക് ഫരീജ് ബിൻ മഹ്മൂദിലെ മിസ്റ്റർ ഗ്രില്ലിൽനടക്കുന്ന യോഗം, ക്ലബ്ബിന്റെ വളർച്ചയും നേട്ടങ്ങളും പുതുക്കിപ്പറയുന്ന വേദിയായിരിക്കും.
ഡിസ്ട്രിക്ട് ഡയറക്ടർ അലർ മെൽ മംഗൈ ഡി.ടി.എം മുഖ്യാതിഥിയായി പങ്കെടുക്കും. ക്ലബ്ബിന്റെ സ്ഥാപക പ്രസിഡൻറും ഡിസ്റ്റിങ്ങ്വിഷ്ഡ് ടോസ്റ്റ്മാസ്റ്ററുമായ മഷ്ഹൂദ് വി.സി. ടോസ്റ്റ്മാസ്റ്റർ ഓഫ് ദി ഡേ ആയിരിക്കും. ജനറൽ ഇവാലുവേറ്ററായി ഷാനിദ് ടി. ഡി. ടി എം ടേബിൾ ടോപ്പിക്സ് മാസ്റ്ററായി ഏരിയ ഡയറക്ടർ സഈദ് സൽമാനും പങ്കെടുക്കും.
ആത്മവിശ്വാസവും നേതൃഗുണങ്ങളും വളർത്താൻ കഴിഞ്ഞ ഒരുദശാബ്ദത്തോളമായി ക്ലബ് നൽകിയ സംഭാവനകൾ അനുസ്മരിച്ച്, പഠനവും പ്രചോദനവും നിറഞ്ഞ സംഗമമായി 200-ാം യോഗം മാറുമെന്ന് പ്രസിഡൻ്റ് ഷമീർ എംസി അറിയിച്ചു. വിശദവിവരങ്ങൾക്ക് +974 3047 8979 ബന്ധപ്പെടാം











