08:36pm 12 November 2026
NEWS
മൈൻഡ്‌സ് എഐ വെബ്സൈറ്റ് ലോഞ്ച് ചെയ്തു
20/01/2026  05:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മൈൻഡ്‌സ് എഐ വെബ്സൈറ്റ്  ലോഞ്ച് ചെയ്തു

കൊച്ചി : മാനസികാരോഗ്യ രംഗത്ത് പുതിയൊരു വഴിത്തിരിവായി മൈൻഡ്‌സ് എഐയുടെഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് ചെയ്തു. മനുഷ്യകേന്ദ്രിത സമീപനത്തോടെ രൂപകൽപ്പന ചെയ്ത ഈ ഡിജിറ്റൽ മെന്റൽ വെൽനെസ് പ്ലാറ്റ്‌ഫോം, മാനസികാരോഗ്യ പിന്തുണ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന്  കമ്പനി അധികൃതർ പറഞ്ഞു.  വെബ്സൈറ്റ് ലോഞ്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച  യോഗത്തിൽ നിക്ഷേപകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസ്‌ രംഗത്തെ പ്രമുഖരും പങ്കെടുത്തു. കമ്പനിയുടെ ഡയറക്ടറും കോ-ഫൗണ്ടറുമായ ഡോ. ജി അനിൽകുമാർ അധ്യക്ഷത വഹിച്ചു. കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സായി  പ്രശാന്ത് എ ബി   ആപ്പ് ലോഞ്ച് നിർവഹിച്ചു. മൈൻഡ്‌സ് എഐ ഒരു ക്രോസ്-പ്ലാറ്റ്‌ഫോം ആപ്ലിക്കേഷനായി വികസിപ്പിച്ചുവരുന്നതിനാൽ, നിലവിൽ എല്ലാ സവിശേഷതകളും പൂർണ്ണമായി ലഭ്യമല്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img