കൊച്ചി : മാനസികാരോഗ്യ രംഗത്ത് പുതിയൊരു വഴിത്തിരിവായി മൈൻഡ്സ് എഐയുടെഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് ചെയ്തു. മനുഷ്യകേന്ദ്രിത സമീപനത്തോടെ രൂപകൽപ്പന ചെയ്ത ഈ ഡിജിറ്റൽ മെന്റൽ വെൽനെസ് പ്ലാറ്റ്ഫോം, മാനസികാരോഗ്യ പിന്തുണ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു. വെബ്സൈറ്റ് ലോഞ്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിൽ നിക്ഷേപകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു. കമ്പനിയുടെ ഡയറക്ടറും കോ-ഫൗണ്ടറുമായ ഡോ. ജി അനിൽകുമാർ അധ്യക്ഷത വഹിച്ചു. കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സായി പ്രശാന്ത് എ ബി ആപ്പ് ലോഞ്ച് നിർവഹിച്ചു. മൈൻഡ്സ് എഐ ഒരു ക്രോസ്-പ്ലാറ്റ്ഫോം ആപ്ലിക്കേഷനായി വികസിപ്പിച്ചുവരുന്നതിനാൽ, നിലവിൽ എല്ലാ സവിശേഷതകളും പൂർണ്ണമായി ലഭ്യമല്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു







