12:42pm 07 November 2026
NEWS
കുഫോസിൽ മാനസികാരോഗ്യത്തിന് കരുതലേകി മൈൻഡ് മാറ്റേഴ്സ് ബോധവത്കരണ പരിപാടി
13/10/2026  07:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുഫോസിൽ മാനസികാരോഗ്യത്തിന് കരുതലേകി മൈൻഡ് മാറ്റേഴ്സ് ബോധവത്കരണ പരിപാടി
HIGHLIGHTS

ക്ലിനിക്കൽ സൈക്കോളജിസ്റ് ശ്രീമതി റിയ മേരി ജോജോ (MIBO കൊച്ചി )സെഷൻ നയിക്കുന്നു

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ക്ലിനിക്കൽ സൈക്കോളജിസ്റ് ശ്രീമതി റിയ മേരി ജോജോ (MIBO കൊച്ചി ) മുഖ്യാതിഥിയായി പങ്കെടുത്ത് വിഷയാവതരണം നടത്തി.. മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും മാനസിക വെല്ലുവിളികളെ തിരിച്ചറെയേടത്തിന്റെ ആവശ്യകതയും സംബന്ധിച്ചുള്ള സംവാദത്തിനും പരിപാടി വേദിയായി. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, അവബോധം വളർത്തുന്നതിനുള്ള മാർഗങ്ങൾ, മാനസിക വെല്ലുവിളികളെ നേരിടുന്നതിനുള്ള ആവശ്യകത എന്നിവയെക്കുറിച്ച് പരിപാടിയിൽ ചർച്ച ചെയ്തു.ഫാക്കൾട്ടി ഓഫ് ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി (FOST) ഡീൻ ഡോ. രാധിക രാജശ്രീ അധ്യക്ഷസ്ഥാനം വഹിച്ച പരിപാടിയിൽ മറൈൻ ബയോസയൻസ് വകുപ്പ് മേധാവി ഡോ. നെവിൻ കെ. ജി സ്വാഗതപ്രസംഗവും വകുപ്പിലെ ഗസ്റ്റ് ഫാക്കൾട്ടി ശ്രീമതി റിച്ച ഹന്ന വറുഗീസ് നന്ദിയും രേഖപെടുത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img