10:13am 31 May 2026
NEWS
നാളെ മുതൽ പാലിനും തൈരിനും വില കൂടും
31/05/2026  07:41 AM IST
nila
നാളെ മുതൽ പാലിനും തൈരിനും വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും നാളെ മുതൽ വില കൂടും. പാലിന് ലീറ്ററിന് 4 രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ജൂൺ 1 മുതൽ നിലവിൽ വരുമെന്ന് മിൽമ അറിയിച്ചു. മറ്റ് പാൽ ഉൽപന്നങ്ങളുടെയും വില അടുത്ത ദിവസങ്ങളിൽ ആനുപാതികമായി ഉയർത്താൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

നിലവിൽ വിപണിയിലുള്ള പാൽ പാക്കറ്റുകളിൽ പഴയ വില തന്നെയായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാകുക. പുതിയ വില അച്ചടിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ഏകദേശം ഒരു മാസത്തോളം പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകൾ വിതരണം തുടരുമെന്നും മിൽമ അറിയിച്ചു.

ക്ഷീരകർഷകരുടെ ഉൽപാദനച്ചെലവ് ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് വിലവർധന നടപ്പാക്കുന്നതെന്ന് മിൽമ വിശദീകരിച്ചു. ലീറ്ററിന് 4 രൂപ കൂട്ടുന്നതിലൂടെ ലഭിക്കുന്ന അധിക തുകയിൽ 3.35 രൂപ, അഥവാ 83.75 ശതമാനം, നേരിട്ട് കർഷകർക്ക് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, ചെലവിനനുസരിച്ചുള്ള മതിയായ വർധനയല്ല ഇതെന്നാണ് ക്ഷീരകർഷകരുടെ നിലപാട്. കൂടുതൽ വിലവർധന ആവശ്യപ്പെട്ട് അവർ രംഗത്തുണ്ട്. സംസ്ഥാനത്ത് മിൽമ അവസാനമായി പാൽവില വർധിപ്പിച്ചത് 2022 ഡിസംബർ 1-നായിരുന്നു. അന്ന് ലീറ്ററിന് 6 രൂപയാണ് വില കൂട്ടിയത്.

പാൽ, തൈര് വില (പുതുക്കിയ വില, നിലവിലെ വില ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ)

പാൽ

  • ഡബിൾ ടോൺഡ് മിൽക് (500 മില്ലി – മിൽമ സ്മാർട്)
  • മഞ്ഞ കവർ: 27 (25)
  • ഹോമോജനൈസ്ഡ് ടോൺഡ് മിൽക് (525 മില്ലി)
  • നീല കവർ: 30 (28)
  • മിൽമ പ്രൈഡ് (500 മില്ലി– ഹോമോജനൈസ്ഡ്)
  • ഓറഞ്ച് കവർ: 30 (28)
  • മിൽമ റിച്ച് സ്റ്റാൻഡേഡൈസ്ഡ് മിൽക് (500 മില്ലി –
  • ഹോമോജനൈസ്ഡ്)
  • പച്ച കവർ: 32 (29)

കൗ മിൽക്

  • (ഒരു ലീറ്റർ ബോട്ടിൽ): 75 (70)

 തൈര്

  • ക്ലാസിക് (525 ഗ്രാം): 40 (35)
  • എലൈറ്റ് (500 ഗ്രാം): 45 (40)
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img