05:46pm 20 May 2026
NEWS
മിൽമ പാലിന് വിലകൂട്ടി; പുതിയ വില ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ
20/05/2026  03:51 PM IST
nila
മിൽമ പാലിന് വിലകൂട്ടി; പുതിയ വില ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടാനാണ് ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിൽ തീരുമാനമായത്. ജൂൺ ഒന്നുമുതൽ പുതിയ വില പ്രാബല്യത്തിൽ വരും. 

പാൽവില കൂട്ടുമെന്ന വിവരം നേരത്തേ തന്നെ പുറത്തുവന്നിരുന്നു. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാൽ വില വ‌ർധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില കൂട്ടാനുള്ള അനുമതി നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img