11:28pm 11 November 2026
NEWS
മില്ലെനിയം കിഡ്‌സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
19/11/2025  11:05 AM IST
nila
മില്ലെനിയം കിഡ്‌സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

കേരളത്തിന്റെ കല, സാഹിത്യം,സംസ്കാരം, കായിക  തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് കൂടുതൽ അറിവും അഭിമാനവും വളർത്തുകയെന്ന  ലക്ഷ്യമുയർത്തി പ്രവർത്തിക്കുന്ന 
ഖത്തറിലെ പ്രവാസി മലയാളി 
കുട്ടികളുടെ സൗഹൃദകൂട്ടായ്മയായ മില്ലെനിയം കിഡ്‌സ് പ്രവർത്തന പാഥേയത്തിൻ്റെ  കാൽ നൂറ്റാണ്ട് പിന്നീടിന്നു.
 25മത് വാർഷികആഘോഷങ്ങളുടെഭാഗമായി മില്ലെനിയം കിഡ്‌സ്ൻ്റെ അഭിമുഖ്യത്തിൽ  മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന്  സംഘാടകർ ദോഹയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ 
അറിയിച്ചു.
കേരളം നമ്മുടെ കേരളം എന്ന വിഷയാസ്പദമാക്കി നടത്തപ്പെടുന്ന മെഗാ ക്വിസ് മത്സരത്തിൽ 
ഖത്തറിലെ വിവിധ പ്രവിശ്യകളിലെ സ്‌കൂളുകളിൽ നിന്നായി 459  ടീമുകളിലായി 900 ത്തിൽ പരം കുട്ടികൾ 
പങ്കെടുക്കും .
നവംബർ 20, 21 തീയ്യതികളിൽ  തുമാമ  ഒലിവ് ഇന്റർനാഷണൽ സ്കൂളിൽ ആകും മത്സരങ്ങൾക്ക്  വേദിയാകുക.

പ്രവാസി ജീവിതത്തിൽ മലയാളനാടിന്റെ മഹിമയും പൈതൃകവും പുതുതലമുറകൾക്ക്  പകരുക എന്ന ലക്ഷ്യവുമായി തുടർന്നും നിരവധി  പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .

 ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ  ഭാഗമായി ഡിസംബർ 5-ന് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും .ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ മത്സര വിജയികൾക്കുള്ള  സമ്മാനങ്ങള് കൈമാറും .
വാർത്ത സമ്മേളനത്തിൽ 
മിലേനിയം കിഡ്‌സ് ട്രഷറർ റിനോയ് ഭുവനരാജ് ,ഇവന്റ് ഹെഡ് ഹരീഷ് സന്തോഷ് ,സെക്രെട്ടറി പല്ലവി സുധാകരൻ ,കോ ഓഡിനേറ്റർ രതീഷ്  പാറ പ്പുറത്തു ,സെഷൻസ്   കോ ഓഡിനേറ്റർ     ജിസ് ഹിത ജയകൃഷ്ണൻ
 ക്വിസ് കോ ഓഡിനേറ്റർ ഉണ്ണികൃഷ്ണൻ ചടയമംഗലം എന്നിവർ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img