
ദോഹ: ഖത്തറിലെ മില്ലേനിയം കിഡ്സിന്റെ 25-ാം വാർഷികാഘോഷങ്ങൾ
സമാപിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന
പരിപാടിയിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രെട്ടറി ബിന്ദു നായർ മുഖ്യാതിഥിയായിരുന്നു.
മലയാള ഭാഷയെയും കേരളീയ സാംസ്കാരികതകളെയും കുട്ടികളിലേക്ക് പകർന്നു നൽകുന്നതിൽ മില്ലേനിയം കിഡ്സിന്റെ പ്രവർത്തനം അഭിനന്ദനീയമാണെന്ന് ബിന്ദു നായർ പറഞ്ഞു.
ചടങ്ങിൽ
'കേരളം നമ്മുടെ കേരളം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഇന്റർസ്കൂൾ മലയാളം ക്വിസ് മത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ജൂനിയർ വിഭാഗത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അഫീന ഫൈസൽ, ഫാത്തിമ ഹനീൻ എന്നിവർ വിജയം നേടി. സീനിയർ വിഭാഗത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ ഗൗരി ശങ്കിനി രാജേന്ദ്രൻ, ഭാഗ്യശ്രീ ബിനു എന്നിവർ വിജയികളായി.
മലയാളം മിഷൻ ചെയർമാനും നോർക്ക റൂട്സ് ഡയറക്ടറുമായ സി.വി. റപ്പായി, ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ എന്നിവർപങ്കെടുത്തു.
കിഡ്സ്കോഓർഡിനേറ്റർ രതീഷ് പാറപ്പുറത്ത് സ്വാഗതവും, ജിഷിത ജയകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
മില്ലേനിയം കിഡ്സ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു










