06:33pm 22 October 2026
NEWS
മിലിപോൾ ഖത്തർ 2026 ഇന്ന് സമാപിക്കും: ആകാശവിസ്മയമായി വെടിക്കെട്ടും ഡ്രോൺ ഷോയും
22/10/2026  12:24 PM IST
nila
മിലിപോൾ ഖത്തർ 2026 ഇന്ന് സമാപിക്കും: ആകാശവിസ്മയമായി വെടിക്കെട്ടും ഡ്രോൺ ഷോയും

 

 

ദോഹ:ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ ഉന്നതരക്ഷാകർതൃത്വത്തിൽ ഒക്ടോബർ 20മുതൽ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷനിൽ നടന്നുവരുന്ന അന്താരാഷ്ട്ര സുരക്ഷാ പ്രദർശനമായ മിലിപോൾ ഖത്തർ ഇന്ന് സമാപിക്കും.മിലിപോൾ ഖത്തർ മുപ്പതാം വാർഷികനിറവിൽ ഇന്നലെ രാത്രി കോർണീഷിൽ നടന്ന
വെടിക്കെട്ടും ഡ്രോൺ ഷോയും 
വിസ്മയക്കാഴ്ച സമ്മാനിച്ചു.
സാങ്കേതികവിദ്യയുടെയുംകലാവിരുതിന്റെയും സംഗമമായ ഈ ദൃശ്യങ്ങൾ കൺകുളിർക്കെ കണ്ടതിന്റെ ആവേശത്തിലാണ് ദോഹയിലെ നഗരവാസികൾ.
ആഗോളതലത്തിലെ പ്രമുഖ കമ്പനികളും സുരക്ഷാ വിദഗ്ധരും പങ്കെടക്കുന്ന പ്രദർശനത്തിൽ അത്യാധുനിക സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img