
കൊച്ചി: വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തില്‍നിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററില്‍നിന്നുള്ള എയര്‍ ലിഫ്റ്റിംഗും പാരാഗ്ലൈഡിംഗും ഉള്‍പ്പെടെയുള്ള അഭ്യാസ പ്രകടനങ്ങള്‍ സേനയുടെ ഉള്‍ക്കരുത്തും നീക്കങ്ങളിലെ കൃത്യതയും വേഗതയും സാങ്കേതിക മികവുംഇന്ത്യയുടെ പടക്കപ്പലുകളായ ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കമാല്‍, പായ്ക്കപ്പലുകളായ തരംഗിണിയും സുദര്‍ശിനിയും മിസൈല്‍ കില്ലര്‍ ബോട്ടുകളും അന്തര്‍വാഹിനിയും ഉള്‍പ്പെടെയുള്ള 19 നാവിക യുദ്ധ സംവിധാനങ്ങളാണ് തീരക്കടലില്‍ വിസ്മയ കാഴ്ചയൊരുക്കിയത്. യുദ്ധത്തിനും നിരീക്ഷണത്തിനുമുള്ള ലോങ് റേഞ്ച് ആന്റി സബ്മറൈന് വിമാനമായ പി8ഐ, മിഗ്, ഹോക്സ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ചേര്‍ന്നാണ് ആകാശത്ത് ദൃശ്യവിസ്മയം ഒരുക്കിയത്.ആര്‍ത്തിരമ്പുന്ന കടല്പ്പരപ്പില് സെര്‍ച്ച് ആന്‍ഡ് സീഷര്‍ ഓപ്പറേഷന്, ഹെലികോപ്റ്റര്‍ വഴി കമാന്‍ഡോകളെ ലക്ഷ്യസ്ഥാനത്ത് ഇറക്കുന്ന ഹെലികോപ്റ്റര്‍ ബോണ്‍ ഇന്‍സേര്‍ഷന്‍, രക്ഷാദൗത്യം എന്നിവയുടെ പ്രദര്‍ശനവും നടന്നു.
Photo Courtesy - Google











