11:45am 04 November 2026
NEWS
ആണവായുധ ഭീഷണിയിൽ മിഡിൽ ഈസ്റ്റ് : ഇസ്രായേലിന്റെ ക്രൂരതക്കെതിരെ ഖത്തറിന്റെ കടുത്ത നിലപാട്
13/09/2025  11:20 AM IST
nila
ആണവായുധ ഭീഷണിയിൽ മിഡിൽ ഈസ്റ്റ് : ഇസ്രായേലിന്റെ ക്രൂരതക്കെതിരെ ഖത്തറിന്റെ കടുത്ത നിലപാട്

 

ദോഹ: അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഗവർണേഴ്‌സ് ബോർഡിന്റെയോഗത്തിൽ ഇസ്രായേലിന്റെ വഞ്ചനാപരമായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. തങ്ങളുടെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഖത്തർ വ്യക്തമാക്കി.
വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഗവർണേഴ്‌സ് ബോർഡിന്റെ സെഷനിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ജാസിം യാക്കൂബ് അൽ-ഹമ്മദിയാണ് ശക്തമായ പ്രതിഷേധം രേഖപെടുത്തിയത്.
ഖത്തർ-ഈജിപ്ത്-യുഎസ് മധ്യസ്ഥ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നെതന്യാഹുവിനെ ആക്രമണത്തിന് ഉത്തരവാദിയാക്കുമെന്ന് ഖത്തർ വ്യക്തമാക്കി.
രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും നൽകിയ വേഗത്തിലുള്ള അപലപനത്തിനും ഐക്യദാർഢ്യത്തിനും ഖത്തർ നന്ദി അറിയിച്ചു. ഇസ്രായേലിന്റെ ആണവ ശേഷി മേഖലാ-ലോക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ആണവ സൗകര്യങ്ങൾ IAEA നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നും ഖത്തർ ആവർത്തിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img