09:42pm 20 October 2026
NEWS
സൂക്ഷ്മ ചികിത്സാ രീതികൾ വികസിപ്പിക്കണം: മിഡിൽ ഈസ്റ്റ് മൈക്രോബയോം സമ്മേളനത്തിന് സമാപനം
19/10/2026  04:33 PM IST
nila
സൂക്ഷ്മ ചികിത്സാ രീതികൾ വികസിപ്പിക്കണം: മിഡിൽ ഈസ്റ്റ് മൈക്രോബയോം സമ്മേളനത്തിന് സമാപനം

 


​ദോഹ:രോഗനിർണ്ണയവും ചികിത്സയും മെച്ചപ്പെടുത്തുന്നതിനായി ശാസ്ത്രീയ കണ്ടെത്തലുകളെ ക്ലിനിക്കൽ പ്രയോഗങ്ങളിലേക്ക് മാറ്റുന്നത് വേഗത്തിലാക്കണമെന്ന് സിത്റ മെഡിസിൻ (Sidra Medicine). മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മൈക്രോബയോം കോൺഫറൻസ് 2026-ന്റെ സമാപന ചടങ്ങിലാണ് ഗവേഷണ-ചികിത്സാ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടത്. സാമൂഹ്യമന്ത്രി ബെയ്‌ന ബിന്ത് അലി അൽ ജാബർ അൽ നുഐമി ചടങ്ങിന്റെ സമാപന ദിവസത്തിൽ സന്നിഹിതയായിരുന്നു.
​കൃത്യമായ ചികിത്സ (Precision Medicine), ആന്റിമൈക്രോബയൽ പ്രതിരോധം, രക്തത്തിൽ വിഷബാധയേൽക്കുന്ന സെപ്സിസ് (Sepsis) മുൻകൂട്ടി കണ്ടെത്തൽ എന്നീ മേഖലകളിൽ ഊന്നിയായിരുന്നു ഇത്തവണത്തെ ചർച്ചകൾ.
​ഗവേഷണങ്ങളെ രോഗികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്ന ചികിത്സകളാക്കി മാറ്റേണ്ടത് ആരോഗ്യമേഖലയുടെ ഭാവിയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് സിത്റ മെഡിസിൻ ആക്ടിങ് സി.ഇ.ഒ മുഹമ്മദ് ഖാലിദ് അൽ-മന വ്യക്തമാക്കി. ലബോറട്ടറികളെ ക്ലിനിക്കൽ പ്രാക്ടീസുമായി ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് റിസർച്ച് ഹെഡ് പ്രൊഫസർ ഖാലിദ് ഫഖ്രോയും സംസാരിച്ചു.
​ഹമദ് മെഡിക്കൽ കോർപ്പറേഷനും വീൽ കോർണൽ മെഡിസിൻ-ഖത്തറുമായി സഹകരിച്ച് സെപ്സിസ് രോഗം മുൻകൂട്ടി കണ്ടെത്താനുള്ള പദ്ധതിക്ക് സിത്റ മെഡിസിൻ നേതൃത്വം നൽകുന്നുണ്ട്. ഡിസംബർ 7 മുതൽ 9 വരെ പ്രിസിഷൻ മെഡിസിൻ ആൻഡ് ഫ്യൂച്ചർ ഓഫ് ജെന്നോമിക്സ് ഉച്ചകോടി സംഘടിപ്പിക്കാനും സിത്റ മെഡിസിൻ തയാറെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img