NEWS
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച അപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം
21/04/2026 10:15 AM IST
nila

ചെങ്ങന്നൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച അപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. ആലാ പെണ്ണുക്കര പ്ലാപ്പളി മേലേത്തേതിൽ സന്തോഷ് കുമാർ (ബാബു-54) ആണ് മരിച്ചത്.
എം.സി റോഡിൽ മുളക്കുഴ സെഞ്ച്വറി ജംഗ്ഷനു സമീപമാണ് അപകടം ഉണ്ടായത്.
മുളക്കുഴ ഭാഗത്തേക്ക് പോവുകയായിരുന്ന സന്തോഷിന്റെ സ്കൂട്ടറും എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തിരുവല്ലയിലെ സ്വകാര്യ
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണമടഞ്ഞു.
ഡ്രൈവറായിരുന്നു.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് വീട്ടു വളപ്പിൽ.
ഭാര്യ: മായ.
മക്കൾ: നവനീത്, മീനാക്ഷി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










