
ഗ്രാൻ്റ് ഹയാത്ത് ബോൾഗാട്ടിയിൽ നടക്കുന്ന
മൈക്രോവേവ്‌സ്, ആന്റിനാസ് ആന്റ് പ്രൊപാഗേഷന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടന ചടങ്ങിൽ ഡി ആര്‍ ഡി ഒ ഇ സി എസ് ഡിജി ഡോ. ബി കെ ദാസ് നിലവിളക്ക് കൊളുത്തുന്നു. ജവാദ് സിദ്ദീഖി, ജാസിം ഗ്രോസിംഗർ, ബി എസ് മനോജ്, ഗൗതം ചതോപാധ്യയ, കിസ്റ്റഫർ ഫ്യുമിക്സ്, ദീപാങ്കർ ബാനർജി, ചിന്മയ് സാഹ, യഹിയ എം അൻതാർ, അശുതോഷ് കേദാർ എന്നിവർ സമീപം.
കൊച്ചി: ഐട്രിപ്ള്‍ഇ മൈക്രോവേവ്‌സ്, ആന്റിനാസ് ആന്റ് പ്രൊപാഗേഷന്‍ കോണ്‍ഫറന്‍സിന് (മാപ്‌കോണ്‍) ഗ്രാൻ്റ് ഹയാത്ത് ബോൾഗാട്ടി ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ തുടക്കമായി. സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയും ഐ എസ് ആര്‍ ഒ ചെയര്‍മാനുമായ ഡോ. വി നാരായണന്‍ പഞ്ചദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഗോള തലത്തിലെ ഗവേഷണങ്ങളും കണ്ടെത്തലുകളും പഠനങ്ങളും മാപ്കോൺ സമ്മേളനം എടുത്തു കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത ഗവേഷണങ്ങളിലും പഠനത്തിലും ഇന്ത്യയെ ആഗോള തലത്തിൽ മുമ്പിലെത്തിക്കാൻ ഇത്തരം സമ്മേളനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പതിറ്റാണ്ടുകളിലൂടെ ഇന്ത്യ പ്രതിരോധ രംഗത്ത് മുൻപന്തിയിൽ എത്തിയതായും മറ്റു രാജ്യങ്ങൾക്ക് പ്രതിരോധ സംവിധാനങ്ങൾ കൈമാറുന്ന തലത്തിലേക്ക് ഉയർന്നതായും ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡി ആര്‍ ഡി ഒ ഇ സി എസ് ഡിജി ഡോ. ബി കെ ദാസ് പറഞ്ഞു
റോയല്‍ മിലിട്ടറി കോളജ് കാനഡയിലെ പ്രൊഫ. ജവാദ് സിദ്ദീഖി, ജർമ്മനി യൂണിവേഴ്‌സിറ്റി ഓഫ് സീജനിലെ ജാസിം ഗ്രോസിംഗർ, ഐ ഐ എസ് ടി തിരുവനന്തപുരം പ്രൊഫസർ ബി എസ് മനോജ്, ഐ ട്രിപ്ൾഇ എം ടി ടി എസ് പ്രസിഡൻ്റ് ഗൗതം ചതോപാധ്യയ, ഐ ട്രിപ്ൾഇ എ പി എസ് പ്രസിഡൻ്റ് കിസ്റ്റഫർ ഫ്യുമിക്സ്, ഐ ഐ എസ് ടി തിരുവനന്തപുരം ഡയറക്ടർ ദീപാങ്കർ ബാനർജി, ഐ ഐ എസ് ടി തിരുവനന്തപുരം പ്രൊഫസർ ചിന്മയ് സാഹ, റോയല്‍ മിലിട്ടറി കോളജ് കാനഡയിലെ യഹിയ എം അൻതാർ, ഡി ആർ ഡി ഒ എൽ ആർ ഡി ഇ അശുതോഷ് കേദാർ എന്നിവർ പ്രസംഗിച്ചു.
മൈക്രോവേവ് തിയറി ആന്റ് ടെക്‌നോളജി സൊസൈറ്റിയും ആന്റിനാസ് ആന്റ് പ്രൊപഗേഷന്‍ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന മാപ്‌കോണ്‍ ഐ ട്രിപ്ള്‍ഇ ഇഎംസി-എസ്, ഐ ട്രിപ്ള്‍ ഇ ജി ആര്‍ എസ് എസ് എന്നിവയുടെ പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നത്.
ആര്‍ എഫ്, മൈക്രോവേവ്, ആന്റിന, ഇലക്ട്രോമാഗ്‌നറ്റിക്‌സ്, വയര്‍ലെസ് സിസ്റ്റം, പ്രതിരോധ സാങ്കേതികവിദ്യകള്‍, ബഹിരാകാശ പ്രയോഗങ്ങള്‍ തുടങ്ങിയ മേഖലകളിലെ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ഗവേഷകര്‍, വ്യവസായ നേതാക്കള്‍ തുടങ്ങിയവർ 18 വരെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
നാൽപതിലേറെ രാജ്യങ്ങളിൽ നിന്നായി 1,500-ലധികം പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അമേരിക്ക, യൂറോപ്പ്, യു കെ, ഓസ്‌ട്രേലിയ, ഏഷ്യ- പസഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ സ്ഥാപനങ്ങളും ഐ എസ് ആര്‍ ഒ, ഡി ആര്‍ ഡി ഒ, ഐ ഐ എസ് ടി തുടങ്ങി ഇന്ത്യയിലെ എല്ലാ പ്രധാന ശാസ്ത്ര- ഗവേഷണ കേന്ദ്രങ്ങള്‍, വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ എന്നിവരും സമ്മേളനത്തിലുണ്ട്.







