12:34pm 12 November 2026
NEWS
മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് കാമ്പയിന്‍ ജനുവരി 1 മുതല്‍
29/12/2025  10:26 AM IST
nila
മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് കാമ്പയിന്‍ ജനുവരി 1 മുതല്‍
HIGHLIGHTS

മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് സി.എസ്.ആര്‍ പരിപാടികളുടെ ഭാഗമായാണ് കാമ്പയിന്‍ നടത്തുന്നത്

ദോഹ: കാപ്, ജെ.സി.ഐ അക്രഡിറ്റേഷനോടെ പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് കാമ്പയിന്‍ ജനുവരി 1 മുതല്‍ 31 വരെ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായി 16ാമത് തവണയാണ്

മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് കാമ്പയിന്‍ നടത്തുന്നത്.
ഖത്തറിലെ വിദേശി തൊഴിലാളികളില്‍ വിശിഷ്യ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളില്‍ ലൈഫ് സ്റ്റൈല്‍ ഡിസീസുകള്‍ കണ്ടെത്തുന്നതിനാണ് കാമ്പയിന്‍ ലക്ഷ്യം വെക്കുന്നതെന്ന് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ചീഫ് സ്ട്രാറ്റജിക് ഓഫിസര്‍ അല്‍ക മീര സണ്ണി വിശദീകരിച്ചു. ഗള്‍ഫ് പ്രവാസികളെ പ്രധാനമായും ബാധിക്കുന്ന ഡയബറ്റിസ്, കൊളസ്‌ട്രോള്‍, ഹാര്‍ട്ട് ഡിസീസ്, കിഡ്‌നി ഡിസീസ്, ലിവര്‍ ഡിസീസ്, യൂറിക് ആസിഡ് തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള എല്ലാ പരിശോധനകളും ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ 500 റിയാലിന് മീതെ ചിലവ് വരുന്ന പരിശോധനകള്‍ കാമ്പയിന്‍ കാലയളവില്‍ കേവലം 50 റിയാലിന് ലഭ്യമാകും.
കഴിഞ്ഞ 16 വര്‍ഷങ്ങളിലായി ഏകദേശം എണ്‍പതിനായിരം പേര്‍ ഈ കാമ്പയിന്‍ പ്രയോജനപ്പെടുത്തിയതായും പരിശോധനക്കെത്തിയവരില്‍ 20- 25 ശതമാനം പേരും വ്യത്യസ്ത ലൈഫ് സ്റ്റൈല്‍ ഡിസീസുകള്‍ ഉള്ളവരുമായിരുന്നു. കൂടാതെ, ഹോം സാമ്പിള്‍ കളക്ഷന്‍ സൗകര്യവും ലഭ്യമാണ്. അതിന് 75 റിയാല്‍ അധികം നല്‍കണം.
രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെയാണ് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ പ്രവര്‍ത്തി സമയം. എന്നാല്‍ പരിശോധനക്കെത്തുന്നവര്‍ ചുരുങ്ങിയത് 8 മണിക്കൂറെങ്കിലും ഫാസ്റ്റിംഗിലാണ് പരിശോധനക്കെത്തേണ്ടത്. 2010 മുതല്‍ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് നടത്തുന്ന സി.എസ്.ആര്‍ പരിപാടികളുടെ ഭാഗമായാണ് ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് കാമ്പയിന്‍ നടത്തുന്നതെന്നും മാനേജ്മെന്റ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചീഫ് കസ്റ്റമര്‍ ഓഫിസര്‍ ഷഫീഖ് കെ.സി., കൺസല്‍ട്ടന്റ് ഹിസ്റ്റോ പാത്തോളജിസ്റ്റ് ഡോ. ഒല്‍ഫ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വിജയ് വിഷ്ണു, ഓപറേഷന്‍സ് ഹെഡ് നിജി മാത്യൂ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.


മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
---------------------
ഡോ. കക്കാട്ട്  ഉസ്മാന് സ്വീകരണം
ദോഹ: ഖത്തറിൽ സന്ദർശനത്തിനെത്തിയ സാമൂഹിക പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനും റിട്ട. മെഡിക്കൽ ഓഫീസറുമായ ഡോ. കക്കാട്ട് ഉസ്മാന് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ അരോമ ദർബാർ ഹാളിൽ സ്വീകരണം നൽകി. ഉപദേശക സമിതി ചെയർമാൻ പി.വി.എ നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ നാസർ നീലിമ അധ്യക്ഷനായിരുന്നു. മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ പ്രവർത്തനങ്ങൽ മാതൃകപരമാണെന്ന് സ്വീകരണ ചടങ്ങിൽ അദ്ദേഹം അഭിപ്രായപെട്ടു.
ജമാഅത്തിന്റെ പരിധിയിലുള്ള വിവിധ സബ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ചടങ്ങിൽ വിലയിരുത്തി. ദത്ത് പെൺകുട്ടികളുടെ കനിവ് പദ്ധതി കൺവീനർ എം.പി. ഇല്യാസ്, വി സേവ് സമ്പാദ്യ പദ്ധതി ചെയർമാൻ അരോമ ഫൈസൽ, വി കെയർ സേവന പദ്ധതി വൈസ് ചെയർമാൻ ഡോ. ഫർഹാൻ, ഹൃദയപൂർവ്വം റമദാൻ റിലീഫ് കൺവീണർ നിസാർ തായാട്ട് കുനി, വിഭവ സമാഹരണം ചെയർമാൻ സാദിഖ് കോയിക്കര എന്നിവർ സംസാരിച്ചു. മെമ്പർമാരുടെ വാർഷിക ഹാജർ നില, വരിസംഖ്യ എന്നിവ സമീർ മലോൽ അവതരിപ്പിച്ചു. അഷ്‌റഫ്‌ തായാട്ട് കുനി പ്രാർത്ഥനയും, ഓർഗനൈസിങ് സെക്രട്ടറി നസീർ പി.പി.കെ മാസാന്ത റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് സ്വാഗതവും ട്രഷറര്‍ ഷംസീർ വെങ്കപ്പെറ്റ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img