NEWS
അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയിൽ ആക്രമണം
29/09/2025 07:12 AM IST
nila

അമേരിക്കയിലെ മിഷിഗണിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ ആക്രമണത്തിൽ രണ്ടു മരണം. നിരവധിപേർക്ക് പരിക്കേറ്റു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ അക്രമി വെടിയുതിർക്കുകയും പള്ളിക്ക് തീയിടുകയുമായിരുന്നു. അക്രമിയെ പൊലീസ് കൊലപ്പെടുത്തി.
അഗ്നിശമന സേനാംഗങ്ങൾ എത്തി പള്ളിയിലെ തീ നിയന്ത്രണവിധേയമാക്കി. മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിന്റെ പ്രസിഡന്റായിരുന്ന റസ്സൽ എം. നെൽസന്റെ മരണത്തിന്റെ പിറ്റേന്നാണ് പള്ളിയിൽ അക്രമം നടന്നിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











