04:56pm 23 November 2026
NEWS
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരിക്ക് മലയാള പുരസ്‌ക്കാരം
17/08/2025  08:22 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരിക്ക് മലയാള പുരസ്‌ക്കാരം

കോഴിക്കോട്:  മലയാളം പുരസ്‌കാര സമിതിയുടെ  ഒന്‍പതാമത് മലയാള പുരസ്‌കാരങ്ങളില്‍ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം കേരളശബ്ദം കൊച്ചി ബ്യൂറോചീഫ് മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരിക്ക്. 

ചലച്ചിത്ര മേഖലയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയതിന് സിബി മലയിലിന് പ്രത്യേക ആദരവ്, ചലച്ചിത്ര മേഖലയില്‍ കാര്‍ത്തിക, വി കെ ശ്രീരാമന്‍, ചലച്ചിത്ര- നാടക മേഖലയില്‍ ജയപ്രകാശ് കുളൂര്‍, കഥാപ്രസംഗത്തില്‍ വസന്ത കുമാര്‍ സാംബശിവന്‍,  രാജീവ് കൃഷ്ണ മാങ്കൊമ്പ് (സോപാന നൃത്തം),  കുമാര്‍ജി പാലത്ത് (നാടകം), സതി ആര്‍ വി (കലാ  സാംസ്‌കാരികം) എന്നിവര്‍ക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരവും മോഹന്‍ലാല്‍ മികച്ച നടന്‍  (തുടരും), അഭിനയ എം ജി മികച്ച നടി (പണി), തോമസ് സെബാസ്റ്റ്യന്‍, കവി പ്രസാദ് ഗോപിനാഥ് മികച്ച ചലച്ചിത്രം (അം അഃ), ഷാഹി കബീര്‍ മികച്ച സംവിധായകന്‍ (റോന്ത്), രഞ്ജിത്ത് രജപുത്ര, തരുണ്‍ മൂര്‍ത്തി മികച്ച ജനപ്രീതി നേടിയ ചലച്ചിത്രം (തുടരും), പ്രകാശ് വര്‍മ്മ മികച്ച പുതുമുഖ നടന്‍ (തുടരും), കുമാരി റാണിയ റാണ പുതുമുഖ നടി (പ്രിന്‍സ് ആന്‍ഡ് ഫാമിലി), കോട്ടയം നസീര്‍ മികച്ച സഹനടന്‍ (ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍), അശ്വതി ചന്ദ്  കിഷോര്‍ മികച്ച സഹനടി (വ്യസനസമേതം ബന്ധുമിത്രാദികള്‍), അപ്പുണ്ണി ശശി (ചലച്ചിത്ര നാടകരംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയതിനുള്ള പ്രത്യേക ആദരവ്), കലാഭവന്‍ നവാസ്  മരണാനന്തര ബഹുമതി (ഇഴ), നിഷാദ് യൂസഫ്  മരണാനന്തര ബഹുമതി (എഡിറ്റര്‍- തുടരും), ഹരികൃഷ്ണന്‍ ലോഹിത ദാസ് മികച്ച ഛായാഗ്രഹകന്‍ (ധീരന്‍), പുളിയനീ പൗലോസ് (മരണമാസ്),  ഗോകുല്‍ സുരേഷ് (ഡൊമിനിക്, സുമതി വളവ്), ചന്തു സലിംകുമാര്‍ (പൈങ്കിളി), പ്രണവ് ടിയോഫിന്‍ (നരി വേട്ട), നിരഞ്ജന അനൂപ് (പടക്കളം), ഐശ്വര്യ മിഥുന്‍ (പൊറാട്ടുനാടകം), പ്രത്യേക പുരസ്‌കാരം, എ്ര എസ് ദിനേശ് പി ആര്‍ ഒ,   ഐശ്വര്യ രാജ് ഡിജിറ്റല്‍ പി ആര്‍ ഒ, അഭിലാഷ് മോഹനന്‍ ഡെപ്യൂട്ടി എഡിറ്റര്‍ (മാതൃഭൂമി ന്യൂസ്), നൂര്‍ജഹാന്‍ എസ് മികച്ച അവതാരക (കേരളകൗമുദി), കെ ജെ തോമസ് മികച്ച കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍, സുബൈര്‍ കോഴിക്കോട് മികച്ച കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍, ഡോ. ജയപ്രകാശ് ശര്‍മ വൈജ്ഞാനിക സാഹിത്യം (കാമയാനീ), സെബു വി വി സഞ്ചാര സാഹിത്യം (എന്റെ യൂറോപ്പ് യാത്ര), ബാബു അബ്രഹാം മികച്ച നോവല്‍ (കമ്പിളി കണ്ടത്തെ കല്‍ഭരണികള്‍), അശോകന്‍  മേയ്ക്കാട് ഹാസ്യ സാഹിത്യം (കൊക്കിന് വെച്ചത് ചക്കിന് കൊണ്ടു), സരിത എന്‍ എസ് ഖണ്ഡകാവ്യം (ചന്ദ്രനഖ), മൈസൂന ഹാനി മികച്ച കഥാസമാഹാരം, ഷാഹിന കെ റഫീഖ് കുട്ടികളുടെ നോവല്‍, രേഷ്മ ജോണ്‍സണ്‍ കവിത (വിശുദ്ധ കൂദാശ), ഫിദ അശ്‌റഫ് കറുപ്പം വീട്ടില്‍ (ട്രാവല്‍ ഫോട്ടോഗ്രാഫര്‍), ജെയ്‌സി ശ്രീഹരി ഗാനാലാപനം, ഹ്യൂമന്‍ സിദ്ദീഖ്  ഗാന രചയിതാവ് (മശിപ്പച്ചയും കല്ലു പെന്‍സിലും), അഫ്രിന്‍ ഫാത്തിമ (മലയാളമങ്ക), എലിസബത്ത് ജോയ് (മലയാളമങ്ക), അല്‍ഫോന്‍സ ജോയ് (മലയാളമങ്ക), അഞ്ജലി കൃഷ്ണ (മലയാളമങ്ക) എന്നിവര്‍ക്കാണ് മറ്റു പുരസ്‌ക്കാരങ്ങള്‍. 

പുരസ്‌ക്കാരങ്ങള്‍ ഒക്ടോബര്‍ അവസാനവാരം വിതരണം ചെയ്യുമെന്ന് ഇസ്മായില്‍ കൊട്ടാരപ്പാട്ട്, റഹീം മുല്ല വീട്ടില്‍, രമ്യ പ്രശാന്ത്, ശ്രീകല സി പി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജി കെ പിള്ള തെക്കേടത്ത് ആണ് മലയാള പുരസ്‌കാര സമിതിയുടെ അധ്യക്ഷന്‍.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img