
ന്യൂജഴ്സി: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ കിരീടം ചൂടിയതോടെ ആരാധകരുടെ ആഘോഷങ്ങൾ മാത്രമല്ല, വൻതുക പന്തയം വെച്ചവർക്കും സന്തോഷ നിമിഷങ്ങളായി. മുൻ പോൺ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിയ ഖലീഫ, സ്പെയിന്റെ വിജയത്തിൽ നടത്തിയ പന്തയത്തിലൂടെ കോടികളുടെ നേട്ടം സ്വന്തമാക്കിയതായി വെളിപ്പെടുത്തി.
ഫൈനലിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സ്പെയിൻ ലോകചാമ്പ്യൻമാരായതിന് പിന്നാലെ, സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളും ബെറ്റിംഗ് സ്ലിപ്പിന്റെ സ്ക്രീൻഷോട്ടും മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സ്പാനിഷ് യുവതാരം ലമീൻ യമാലിന്റെ പേരുള്ള ജഴ്സി ധരിച്ചാണ് അവർ ആഘോഷത്തിൽ പങ്കെടുത്തത്.
സ്പെയിൻ വിജയിക്കുമെന്ന് പ്രവചിച്ച് ഏകദേശം ഒരു ദശലക്ഷം ഡോളർ (ഏകദേശം 9.65 കോടി രൂപ) മിയ പന്തയം വെച്ചിരുന്നു. വിജയത്തോടെ ആകെ ലഭിച്ചത് ഏകദേശം 15.92 കോടി രൂപയാണ്. ഇതിൽ പന്തയമായി നിക്ഷേപിച്ച തുകയും ഉൾപ്പെടുന്നതിനാൽ, യഥാർഥ ലാഭം നിലവിലെ വിനിമയ നിരക്ക് പ്രകാരം ഏകദേശം 6.27 കോടി രൂപയോളമാണ്. എന്നാൽ ഈ തുകയ്ക്ക് ഗണ്യമായ നികുതി അടയ്ക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.
"ഞാൻ വിശ്വസിച്ചു, വിജയിച്ചു. എന്റെ സ്വന്തം രാജ്യമായ സ്പെയിനെ ഓർത്ത് അഭിമാനിക്കുന്നു. എന്റെ ശരീരത്തിൽ ഒരു തുള്ളി സ്പാനിഷ് രക്തം പോലുമില്ലെങ്കിലും," എന്നായിരുന്നു സ്പെയിനെ പിന്തുണച്ചതിനെക്കുറിച്ച് മിയയുടെ തമാശകലർന്ന പ്രതികരണം.
ലെബനീസ്-അമേരിക്കൻ മാധ്യമപ്രവർത്തകയും സോഷ്യൽ മീഡിയ വ്യക്തിത്വവുമായ മിയ ഖലീഫ 2014-ലാണ് പോൺ സിനിമാരംഗത്തേക്ക് എത്തിയത്. എന്നാൽ ഒരു വർഷത്തിനകം തന്നെ ആ മേഖല വിട്ട അവർ പിന്നീട് ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായും കായികം, ഫാഷൻ, വിനോദം, പോപ് കൾച്ചർ തുടങ്ങിയ വിഷയങ്ങളിലെ കമന്റേറ്ററായും ശ്രദ്ധേയയായി.










