04:22am 12 November 2026
NEWS
നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഹെവന്‍ലി ഹാന്‍ഡ്സ് പദ്ധതിയുമായി എം.ജി.ഒ.സി.എസ്.എം
21/05/2026  06:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഹെവന്‍ലി ഹാന്‍ഡ്സ് പദ്ധതിയുമായി എം.ജി.ഒ.സി.എസ്.എം
HIGHLIGHTS

മാര്‍ ഗ്രീഗോറിയോസ്  ഓര്‍ത്തഡോക്സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഹെവന്‍ലി ഹാന്‍ഡ്സ്' പഠനോപകരണ സഹായ പദ്ധതിയുടെ ഉദ്ഘാടനം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ നിര്‍വഹിക്കുന്നു. എഞഛങ ഘഋഎഠ ഞകഏഒഠ ഫാ. ജോബു ജേക്കബ് ജോണ്‍, ഫാ.യാക്കോബ് റമ്പാന്‍, അലക്സ് പി ഷിജു,  ഫാ.ഡോ.വിവേക് വര്‍ഗീസ് എന്നിവര്‍ സമീപം.

നിര്‍ധനരായ 500  വിദ്യാര്‍ത്ഥികള്‍ക്ക് 'ഹെവന്‍ലി ഹാന്‍ഡ്സ്' പദ്ധതിയുമായി മാര്‍ ഗ്രീഗോറിയോസ്  ഓര്‍ത്തഡോക്സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം. എം.ജി.ഒ.സി.എസ്.എമ്മിന്‍റെ ആഭിമുഖ്യത്തിലുള്ള  പഠനോപകരണവിതരണ പദ്ധതിയുടെ ഉദ്ഘാടനം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനം പ്രസിഡന്‍റ് ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ നിര്‍വഹിച്ചു. ദേവലോകം അരമന മാനേജര്‍ ഫാ. യാക്കോബ് റമ്പാന്‍, വിദ്യാര്‍ത്ഥിപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ.ഡോ.വിവേക് വര്‍ഗീസ്, ഫാ. ജോബു ജേക്കബ് ജോണ്‍, കോളജ് സ്റ്റുഡന്‍റ്സ് പ്രതിനിധി  അലക്സ് പി ഷിജു എന്നിവര്‍ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img