12:01am 02 October 2026
NEWS
എംജിഒസിഎസ്എം രാജ്യാന്തര സമ്മേളനം ബെംഗളൂരുവിൽ
01/10/2026  06:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എംജിഒസിഎസ്എം രാജ്യാന്തര സമ്മേളനം ബെംഗളൂരുവിൽ
HIGHLIGHTS

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ  118 -ാം രാജ്യന്തര കോൺഫറൻസിന്റെ ലോ​ഗോ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ നിർവഹിക്കുന്നു. ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ , ജനറൽ സെക്രട്ടറി ഫാ. ഡോ. വിവേക് വർഗീസ്, ഫാ. ജോബു ജേക്കബ് ജോൺ, ഡോ. ജേക്കബ് ജോൺ, അലക്സ് പി. ഷിജു,  എബി കെ. അനി എന്നിവർ സമീപം.

കോട്ടയം : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ 118 മത് വാർഷിക കോൺഫറൻസ് ബെം​ഗളൂരു മാർ ഗ്രിഗോറിയോസ് ദയാഭവനിൽ ഒക്ടോബർ 18 മുതൽ 20 വരെ നടക്കും. മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. എം.ജി.ഒ.സി.എസ്.എം പ്രസിഡന്റ് ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. 
ഫാ.ടോം ഉഴുന്നാലിൽ മുഖ്യാതിഥിയാകും.

രാജ്യാന്തര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. എംജിഒസിഎസ്എം പ്രസിഡന്റ്  ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ , ജനറൽ സെക്രട്ടറി ഫാ. ഡോ. വിവേക് വർഗീസ്, ഫാ. ജോബു ജേക്കബ് ജോൺ, ഡോ. ജേക്കബ് ജോൺ, അലക്സ് പി. ഷിജു,  എബി കെ. അനി എന്നിവർ  സംബന്ധിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img