11:22am 10 August 2026
NEWS
വീണ്ടും ആർ എസ് എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ എംജി വൈസ് ചാൻസലർ
10/08/2026  08:20 AM IST
nila
വീണ്ടും ആർ എസ് എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ എംജി വൈസ് ചാൻസലർ

കൊല്ലം: ആർഎസ്എസ് അനുകൂല സംഘടനയായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ വീണ്ടും പങ്കെടുത്ത് എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത്. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച സംസ്ഥാന പഠന ശിബിരത്തിൽ ഉദ്ഘാടകനായാണ് വൈസ് ചാൻസലർ പങ്കെടുത്തത്. പരിപാടിയിലെ തന്റെ സാന്നിധ്യം വിവാദമാകാൻ സാധ്യതയുണ്ടെന്നും മാവൂത്ത് പ്രസംഗത്തിനിടെ പറഞ്ഞു.

വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ എംജി സർവകലാശാല വൈസ് ചാൻസലർ പങ്കെടുത്തത് നാളെ മാധ്യമങ്ങളിൽ വാർത്തയാകുമെന്ന് അറിയാമെന്നും പലരും ഇതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ പങ്കെടുക്കുന്നത് ഒരു ബൗദ്ധിക പരിപാടിയിലാണെന്നും മാവൂത്ത് വ്യക്തമാക്കി. ദേശസ്‌നേഹം, ധാർമ്മികത, രാഷ്ട്രബോധം എന്നിവയ്ക്കാണ് എല്ലാത്തിനും മുകളിലുള്ള പ്രാധാന്യമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

ജെൻ സി തലമുറയുടെ സാമൂഹിക ഇടപെടലുകളെയും വൈസ് ചാൻസലർ വിമർശിച്ചു. യുവതലമുറ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ മറക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ തടയാൻ ആഭ്യന്തരമായി പിന്തുണയ്ക്കുന്നവരുടെ ഉപകരണമായി ജെൻ സി തലമുറ മാറുകയാണെന്നും മാവൂത്ത് അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img