NEWS
വുഖൈറിലെക്ക് മെട്രോ ലിങ്ക് ബസ് നാളെമുതൽ സർവീസ് ആരംഭിക്കും
12/04/2025 04:31 PM IST
nila

ദോഹ: അൽ വക്ര സ്റ്റേഷനിൽ നിന്ന് അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിലേക്ക് ഖത്തർ റെയിൽ പുതിയ ബസ് റൂട്ട് നാളെ ആരംഭിക്കും. ദോഹ മെട്രോ സ്റ്റേഷനുകളുടെ ഏതാനും കിലോമീറ്റർ ചുറ്റളവിലുള്ള ഖത്തർ റെയിൽ യാത്രക്കാരെ ബന്ധിപ്പിക്കുന്ന ഒരു ഫീഡർ ബസ് ശൃംഖലയായ മെട്രോലിങ്ക്കൂടുതൽ പ്രദേശങ്ങളി ലേക്ക് വ്യാപിപ്പിച്ചുകൊണ്ട് മെട്രോ യാത്ര സൗകര്യ പ്രദ മാക്കുന്നതിന്റെഭാഗമായാണ് വുഖൈറിലെ എസ്ദാൻ ഒയാസിസിലേകുള്ള പുതിയ മെട്രോലിങ്ക് ബസ് സർവീസ്.പുതിയ മെട്രോലിങ്ക് M135 അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിലെ താമസക്കാർക്ക് കൂടുതൽ പ്രയോജനപ്രദമാകും.
അൽ മെഷാഫ് ഹെൽത്ത് സെന്റർ, അൽ വുഖൈർ സെക്കൻഡറി സ്കൂൾ, ലയോള ഇന്റർനാഷണൽ സ്കൂൾ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകുന്നതിനാൽ ഈ ഭാഗങ്ങളിൽ നിന്നുള്ള മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യ പ്രദകരമാകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











